1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

മെയ് 2010നും മാര്‍ച്ച് 2014നും ഇടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്ദര്‍ശിച്ചത് 47 രാജ്യങ്ങള്‍. ക്യാബിനറ്റ് ഓഫീസ് ഡേറ്റയെ ഉദ്ധരിച്ച് ദ് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ കൗണ്‍സില്‍ യോഗം നടന്ന ബെല്‍ജിയത്തിലേക്കാണ് കാമറൂണ്‍ ഏറ്റവും അധികം തവണ പോയിരിക്കുന്നത്. 25 തവണയാണ് കാമറൂണ്‍ ബെല്‍ജിയത്തില്‍ പോയിരിക്കുന്നത്. പിന്നീട് ഏറ്റുവും അധികം സന്ദര്‍ശിച്ചത് ഫ്രാന്‍സും അഫ്ഗാനിസ്ഥാനുമാണ്. ഫ്രാന്‍സില്‍ ഒമ്പത് തവണയും അഫ്ഗാനിസ്ഥാനില്‍ എട്ടു തവണയും കാമറൂണ്‍ പോയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലുള്ള ബ്രിട്ടീഷ് ട്രൂപ്പുകളെ സന്ദര്‍ശിക്കാനാണ് കാമറൂണ്‍ അവിടേക്ക് പോയത്.

അധികാരമേറ്റെടുത്ത ശേഷം കാമറൂണ്‍ നടത്തിയ ആദ്യ വിദേശയാത്ര ബെര്‍ലിനിലേക്കും പാരിസിലേക്കുമായിരുന്നു. നിക്കോളാസ് സര്‍ക്കോസിയുമായും ഏഞ്ചലാ മെര്‍ക്കലുമായും ചര്‍ച്ച നടത്തുന്നതിനായിട്ടായിരുന്നു ഈ യാത്രകള്‍. 26 വര്‍ഷത്തെ ബ്രിട്ടീഷ് ചരിത്രത്തിനിടെ ആദ്യമായി നോര്‍വെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂണ്‍.

ഭരണത്തിലെ ആദ്യ എട്ടു മാസത്തിനുള്ളില്‍ കാമറൂണ്‍ 14 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നാറ്റോ, ജിഎട്ട്, ജി20 സമ്മേളനങ്ങള്‍ക്ക് പോയത് ഇക്കാലയളവിലാണ്.

2011ല്‍ 25 യാത്രകളും 2012ല്‍ 21 യാത്രകളും കാമറൂണ്‍ നടത്തി. 2013ല്‍ 20 യാത്രകള്‍ നടത്തി. ഓരോ യാത്രയും ഓരോ രാജ്യത്തേക്കായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഡേവിഡ് കാമറൂണിന്റെ യാത്രകള്‍ കുറവാണ്. ഇനി അങ്ങോട്ട് രാജ്യം വിട്ട് കാമറൂണ്‍ പുറത്തു പോകാന്‍ തന്നെ സാധ്യത കുറവാണ്. അധികാരത്തിലേറിയ ആദ്യ വര്‍ഷം ഏറ്റവും അധികം യാത്രകള്‍ നടത്തിയ കാമറൂണ്‍ ഓരോ വര്‍ഷം കഴിയുന്തോറും യാത്രകളുടെ എണ്ണം കുറച്ചു കൊണ്ടു വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.