
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഡി കമ്പനിയുടെ സാമ്പത്തിക ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്ന സഹോദരന്‍ അനീസ് ഇബ്രാഹീം പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും വീടുകളിലുണ്ടെന്നാണ് സഹോദരന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞതായി പുറത്തുവരുന്നത്.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. ദാവൂദ് കറാച്ചിയിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകളെ പാകിസ്താന്‍ ഔദ്യോഗികമായി തന്നെ നിഷേധിക്കുകയും ചെയ്തു. ഇപ്പോള്‍ ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം നേരിട്ട് വാര്‍ത്തയെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ദാവൂദും ഭാര്യയും മാത്രമല്ല, അവരുടെ സഹായികളും ബോഡി ഗാര്‍ഡുകളും വരെ രോഗബാധിതരാണ് എന്നായിരുന്നു മറ്റൊരുവാര്‍ത്ത.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനാണ് അനീസ് ഇബ്രാഹിം. ഡി കമ്പനിയുടെ അധോലോക ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് അനീസ് ഇബ്രാഹിം ആണ്. വാര്‍ത്ത ഏജന്‍സിയായ ഐയാന്‍സിനോടാണ് അനീസ് ഇബ്രാഹിം ഫോണിലൂടെ സംസാരിച്ചത്. എവിടെ നിന്നായിരുന്നു അനീസ് വിളിച്ചത് എന്നത് വ്യക്തമല്ല.
കൊവിഡ് 19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തന്റെ സഹദോരന്‍ ദാവൂദ് ഇബ്രാഹിമിനോ തങ്ങളുടെ കുടുംബത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ രോഗം ബാധിച്ചിട്ടില്ലെന്നാണ് അനീസ് ഇബ്രാഹിം പറയുന്നത്. ദാവൂദ് വീട്ടില്‍ തന്നെയാണ് ഉള്ളത് എന്നും അനീസ് സ്ഥിരീകരിച്ചു.
ഡി കമ്പനിയുടെ ഷാര്‍പ്പ് ഷൂട്ടര്‍ ആണ് ഛോട്ടാ ഷക്കീല്‍. കവര്‍ച്ചകളുടേയും വാതുവപ്പിന്റേയും എല്ലാം ചുമതല ഷക്കീലിനാണ്. ദാവൂദിനൊപ്പം കറാച്ചിയില്‍ തന്നെയാണ് ഷക്കീലും കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഷക്കീലും രോബബാധയില്ലെന്ന് അനീസ് ഇബ്രാഹിം വ്യക്തമാക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിനോട് അനീസ് പ്രതികരിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല