1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2024

സ്വന്തം ലേഖകൻ: ഇ​റാ​നു​മാ​യി വ്യാ​പാ​ര ബ​ന്ധ​മു​ള്ള​വ​രും ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി വ​രും എ​ന്ന് അ​മേ​രി​ക്ക. ഇ​റാ​നു​ള​ള ഉ​പ​രോ​ധം തു​ട​രു​ക​യാ​ണ്. അ​വ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ ഉ​പ​വ​ക്താ​വ് വേ​ദാ​ന്ത് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം എ​ങ്ങ​നെ​യെ​ന്ന് ഇ​ന്ത്യ​യാ​ണ് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നി​ലെ ച​ബ​ഹാ​ർ തു​റ​മു​ഖം ന​ട​ത്തി​പ്പ് ഇ​ന്ത്യ ഏ​റ്റെ​ടു​ക്കാ​നു​ള്ള ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു വ​ച്ച ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം. തു​റ​മു​ഖ​ത്തി​ന്‍റെ ന​ട​ത്തി​പ്പ് പ​ത്ത് വ​ർ​ഷ​ത്തേ​ക്ക് ഏ​റ്റെ​ടു​ക്കാ​നു​ള്ള ക​രാ​റാ​ണ് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു വ​ച്ച​ത്.

അതിനിടെ ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്‌‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വർഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്.

ഈ കരാർ ഇരുരാജ്യങ്ങൾക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.