1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2019

സ്വന്തം ലേഖകൻ: ഹിമാലയത്തോളം പ്രായം കല്‍പ്പിക്കപ്പെടുന്ന ആല്‍പ്പ്സ് പര്‍വ്വതനിരയാണ് യൂറോപ്പിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ നിലനിര്‍ത്തിയിരുന്നത്. എന്നാലിന്ന് യൂറോപ്പിനെയും ലോകത്തെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആല്‍പ്പ്സ് എന്ന മഹാമേരു വറ്റിത്തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മരണാസന്നനായ ആല്‍പ്പ്സിലെ ഇതിനകം മരണമടഞ്ഞ പിസോള്‍ ഹിമപ്പരപ്പിന് അന്ത്യഞ്ജലി നല്‍കാന്‍ ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ എത്തി.

കിഴക്കൻ സ്വിറ്റ്സർലൻഡിലെ മെൽസിന് മുകളിൽ സമുദ്രനിരപ്പില്‍ നിന്ന് 8,850 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പിസോൾ ഹിമാനി അപ്രത്യക്ഷമായതിന്‍റെ പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിനായി ആയിരക്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്.

2019 സെപ്റ്റംബർ 22 ന് ഞായറാഴ്ച കറുത്ത വസ്ത്രം ധരിച്ച് കുത്തനെയുള്ള സ്വിസ് പർവതപ്രദേശത്ത് എത്തിച്ചേര്‍ന്ന അവര്‍ ഒരു ഹിമാനിയുടെ “ശവസംസ്കാരം” അവര്‍ നടത്തി. ഇതിനിടെ 2050 ആകുമ്പോഴേക്കും സ്വിറ്റ്സര്‍ലാന്‍റിലെ പകുതിയിലേറേ ഹിമാനികളും ഉരുകിത്തീരുമെന്നാണ് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ആൽപ്പ്സില്‍ ഒരു ഹിമാനിയുടെ തിരോധാനമെന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ആൽപ്പ്സിലെ പിസോള്‍ ഹിമാനിയുടെ തിരോധാനമെന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ശാസ്ത്രഞ്ജര്‍ പറയുന്നത് പിസോള്‍ ഹിമാനിയുടെ 80 ശതമാനവും ഹിമാനിയും 2006 ല്‍ തന്നെ ഉരുകിത്തീര്‍ന്നിരുന്നുവെന്നാണ്. ഈ വർഷം ആദ്യം നടത്തിയ ഒരു പഠനത്തിൽ, ഹരിതഗൃഹ വാതക നിര്‍ഗമനം നിയന്ത്രണാതീതമായാൽ 2100 ഓടെ 90 ശതമാനം ആൽപൈൻ ഹിമാനികളും അപ്രത്യക്ഷമാകുമെന്ന് സൂറിച്ചിലെ ഇടിഎച്ച് സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.