സ്വന്തം ലേഖകൻ: യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമെനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശപ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ജയിലിലെത്തി നിമിഷപ്രിയയെ സന്ദർശിച്ചശേഷം ഇവർ ഗോത്രനേതാക്കളെയും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ശനിയാഴ്ച പുലർച്ചെ ഇൻഡിഗോ വിമാനത്തിലാണ് യെമെനിലേക്ക് പുറപ്പെട്ടത്. പ്രേമകുമാരിയെ യാത്രയാക്കാൻ നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ്, മകൾ മിഷേൽ, അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ കൊച്ചി വിമാനത്താവളത്തിലെത്തി.
മകളെ കൂട്ടിക്കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യെമെനിലേക്ക് പോകുന്നതെന്ന് പ്രേമകുമാരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല