1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2018

സ്വന്തം ലേഖകന്‍: കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനും സഹായം തേടിയിട്ടുണ്ട്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലിദ്വീപ് പറയുന്ന തുകയും മാലിദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങള്‍ നേരിടുന്ന ഏത് പ്രതിസന്ധിയിലും ഇന്ത്യ കൂടെനില്‍ക്കുമെന്നാണ് പ്രതീക്ഷ. ശുദ്ധജലദൗര്‍ലഭ്യത,മാലിന്യ നിര്‍മ്മാര്‍ജനം ആരോഗ്യരംഗത്തിന്റെ ശാക്തീകരണം എന്നിവയിലെല്ലാം ഇന്ത്യ സഹായിക്കുമെന്ന് മാലിദ്വീപ് പ്രതീക്ഷിക്കുന്നുണ്ട് എന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി തിങ്കളാഴ്ച്ച സംസാരിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഇത്.

പുറത്താക്കപ്പട്ട അബ്ദുള്‍ യമീന്‍ സര്‍ക്കാര്‍ അനാവശ്യമായി നിരവധി കടങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നാണ് മാലിദ്വീപ് ഇപ്പോള്‍ പറയുന്നത്. മാലിദ്വീപ് ചൈനയുമായി ചേര്‍ന്ന് പല പദ്ധതികളും തുടങ്ങിവച്ചിരുന്നു. അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ഒരു രാജ്യത്തെ ശത്രുവാക്കിക്കൊണ്ട് മറ്റൊരു രാജ്യത്തെ മിത്രമാക്കുക എന്നതിനായിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാരിന്റെ നയം അതല്ല എന്നും എല്ലാവരുടെയും സഹായം തങ്ങള്‍ക്കാവശ്യമുണ്ടെന്നും വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.