1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2018

സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ച; സമൂഹ മാധ്യമങ്ങളില്‍ ഡിലീറ്റ് ഫേസ്ബുക്ക് ക്യാമ്പയിന്‍; ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്‌സാപ്പ് സഹസ്ഥാപകനും. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടിയാളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പുലിവാലു പിടിച്ചിരിക്കവെയാണ് വാട്‌സാപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍ ഇത്തരത്തിലൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡിലിറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ്ടടാഗിലുള്ള ആഹ്വാനം. മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങള്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. ജാന്‍ കൗമിനോട് കൂടെ ബ്രയാന്‍ ആക്റ്റ് 2009ല്‍ ഉണ്ടാക്കിയ വാട്‌സ് ആപ്പ് മെസഞ്ചര്‍ 2014ല്‍ ഫെയ്‌സ്ബുക്കിന് വിറ്റിരുന്നു. 1900 കോടി ഡോളറിനായിരുന്നു വില്‍പന.

ക്രേംബിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തായതോടെ വിപണയില്‍ ഫെയ്‌സ്ബുക്ക് ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടിരുന്നു. കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണ് വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയത്.

യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പടക്കം വിവിധ തിരഞ്ഞെടുപ്പുകളുടെ വിധിയെ സ്വാധിനിക്കാന്‍ അനലിറ്റിക്ക ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ വിവരം ചോര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയെ ചുമതലപ്പെടുത്തിയതായി ഫെയ്‌സ്ബുക്ക് അറിയിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.