1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ്‌ വാക്സിന്റെ വലിയ പരീക്ഷണം ആയിരിക്കുമിത്.ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

ഐസിഎംആറും, ഭാരത് ബയോടെകും സംയുക്തമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരില്‍ മൂന്ന് ഘട്ടങ്ങളായായിരിക്കും പരീക്ഷണം നടത്തുക. ഇതിന്റെ ആദ്യഘട്ടമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ചുരുങ്ങിയത് നൂറ് സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷിക്കും.ഭാരത്‌ ബയോ ടെക് നല്‍കുന്ന വിവരം അനുസരിച്ച് 375 സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷണം നടത്തുന്നതിനാണ് സാധ്യത.

എയിംസ് ഉള്‍പ്പെടെ രാജ്യത്തെ മികച്ച 12 മെഡിക്കല്‍ സ്ഥാപനങ്ങളിലാണ് മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുക. പാര്‍ശ്വഫലങ്ങള്‍ അറിയുന്നതിനായി പാറ്റ്‌നയിലെ എയിംസ് ആശുപത്രിയിലെ 10 സന്നദ്ധപ്രവര്‍ത്തകരില്‍ നേരത്തെ ഈ വാക്‌സിന്‍ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് എയിംസില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.

പാറ്റ്‌നയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുറമേ റോഹ്തകിലെ പിജിഐ ആശുപത്രിയിലെ മൂന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. ഈ പരീക്ഷണങ്ങള്‍ പോസിറ്റീവ് ആയിരുന്നതായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു.

അതിനിടെ വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ ഡല്‍ഹി എയിംസ് ആരോഗ്യമുള്ള വളണ്ടിയര്‍മാരെ തേടുന്നു. തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ നടക്കും. എയിംസ് എത്തിക്‌സ് കമ്മറ്റി കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ഇതിനായി ശനിയാഴ്ച നല്‍കി.

കോവാക്‌സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണവും രണ്ടാംഘട്ട പരീക്ഷണവും നടത്താന്‍ ഐസിഎംആര്‍ നിയോഗിച്ച 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കേണ്ടത്. ഇതില്‍ 100പേരും എയിംസില്‍ നിന്നുള്ളവര്‍ തന്നെയാണ്.

“രജിസ്ട്രേഷൻ പ്രക്രിയ തിങ്കളാഴ്ചയോടെ ആരംഭിക്കും. ഇതുവരെ കൊവിഡ് ബാധിക്കാത്ത ആരോഗ്യമുള്ള മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്,” എയിംസിലെ പ്രൊഫസറായ ഡോ സഞ്ജയ് റായ് പറയുന്നു.

പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആരോഗ്യമുള്ള വ്യക്തികളെ എയിംസ് ക്ഷണിക്കുന്നുമുണ്ട്. Ctaiims.covid19@gmail.com എന്ന മെയില്‍ ഐഡിയിലോ 7428847499 എന്ന നമ്പറില്‍ എസ്എംഎസ് ആയോ ഫോണ്‍ വിളിച്ചോ ഓരോ വ്യക്തിക്കും സന്നദ്ധത അറിയിക്കാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.