1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2018

സ്വന്തം ലേഖകന്‍: ജനങ്ങള്‍ക്കായി 40 സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് കെജ്രിവാള്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സേവനങ്ങള്‍ക്കായി കാത്ത് നിന്ന് മുഷിയുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യയ്ക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രൈവിങ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വാട്ടര്‍ കണക്ഷന്‍, ഡ്യൂപ്ലിക്കറ്റ് ആര്‍സി, ആര്‍സിയിലെ വിലാസം മാറ്റല്‍ എന്നിവയുള്‍പ്പെടെ 40 സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതൊരു വിപ്ലവാത്മക മാറ്റമാണ്. സേവനങ്ങള്‍ക്കായി ഓഫിസുകളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കുള്ള ബുദ്ധമുട്ട് ഇനിയുണ്ടാവില്ല.

1076ല്‍ വിളിച്ചാല്‍ സര്‍ക്കാരിന്റെ 40 സേവനങ്ങള്‍ അമ്പത് രൂപ മാത്രം ചെലവില്‍ വീട്ടുപടിക്കലെത്തും. ശരിയായ അര്‍ത്ഥത്തില്‍ പൊതുജനങ്ങളെ സര്‍ക്കാര്‍ സേവിക്കുക എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഡ്രൈവിങ് ലൈസന്‍സ്, പുതിയ ജല കണക്ഷന്‍ തുടങ്ങിയവയെല്ലാം രാവിലെ എട്ടിനും രാത്രി പത്തിനുമിടയില്‍ ഒരു മൊബൈല്‍ സഹായക്കിന്റെ സഹായത്തോടെ ലഭ്യമാക്കും. ഡല്‍ഹിയിലെ 11 ജില്ലകളിലും ആറു വീതം മൊബൈല്‍ സഹായക്കുമാരെയാണു രംഗത്തിറക്കുക.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ ഒരു സൂപ്പര്‍വൈസര്‍ വീതമുണ്ടാകും. ഇതിനായി കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കും. വരും മാസങ്ങളില്‍ നൂറു സേവനങ്ങളെങ്കിലും പദ്ധതിയിലൂടെ ലഭ്യമാക്കാനാണു ശ്രമമെന്നു ചടങ്ങില്‍ സംസാരിച്ച ഭരണപരിഷ്‌കാര ചുമതലയുള്ള മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററിനെയാണു ബന്ധപ്പെടേണ്ടത്. മൊബൈല്‍ സഹായക് വീട്ടിലെത്തി ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കും.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.