1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2021

സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​ല്‍ കൂ​ടാ​ത്ത നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ഡ​ൽ​ഹി സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം.

രാജ്യത്താകെയുള്ള കൊവിഡ് കേസുകളില്‍ 86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ആയതിനാലാണ് ഈ തീരുമാനം. ഡല്‍ഹിയിലേക്കു യാത്ര നടത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

കര്‍ണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെയാണ് ഡല്‍ഹിയും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അഞ്ചു സംസ്ഥാനങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്കയിലാണ് അധികൃതര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.