1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2019

സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം. ദല്‍ഹി കിരാരിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു നിലക്കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് തീപിടിത്തമുണ്ടായത്. ഒറ്റ ഗോവണി മാത്രം ഉണ്ടായിരുന്ന കെട്ടിടത്തിന് അഗ്‌നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും കൊണ്ടുപോയി. തീപിടിത്തത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഒരു ലക്ഷം രൂപ നല്‍കുമെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

മൂന്ന് നില റെസിഡന്‍ഷ്യല്‍ -വാണിജ്യ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചതായി ദല്‍ഹി ഫയര്‍ സര്‍വീസസ് (ഡി.എഫ്.എസ്) പറഞ്ഞു. ഒറ്റ ഗോവണി മാത്രം ഉണ്ടായിരുന്ന കെട്ടിടത്തിന് അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

“തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. ഒരാള്‍ പൊള്ളലുമൂലവും , ബാക്കി എട്ട് പേര്‍ ശ്വാസംമുട്ടല്‍ മൂലവുമാണ് മരണപ്പെട്ടത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.ഡി.എം അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്,” ജെയ്ന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.