സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും, പുതിയ സാങ്കേതിക വിദ്യ വരുന്നു. ഡ്രൈവറില്ലാത്ത ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പരിഷ്‌കാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഒപ്പം മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട വികസനമായി ഈ വര്‍ഷം അവസാനത്തോടെ അത്യാധുനിക കോച്ചുകള്‍ പാളത്തിലിറങ്ങും. കൊറിയന്‍ നിര്‍മാതാക്കളില്‍നിന്ന് ഇതിനാവശ്യമായ കോച്ചുകള്‍ ഡിഎംആര്‍സി സ്വന്തമാക്കിക്കഴിഞ്ഞു.
ആറു കോച്ചുകളാണ് പുതിയ ട്രെയിനില്‍ ഉണ്ടാകുക. കൊറിയയില്‍ നിന്നും കടല്‍മാര്‍ഗം ഗുജറാത്തിലെ മുദ്ര തുറമുഖത്ത് എത്തിച്ചശേഷം റോഡ്മാര്‍ഗം ഇവ ഡല്‍ഹിയില്‍ കൊണ്ടുവരികയായിരുന്നു. നിലവിലെ ട്രെയിനുകളെ അപേക്ഷിച്ച് 10% കൂടുതല്‍ വേഗത്തില്‍ പായുന്ന ഈ ട്രെയിനുകള്‍ക്ക് ഊര്‍ജക്ഷമത 20% കൂടുതലായിരിക്കും.
റൂട്ട് മാപ്പ് ദൃശ്യമാക്കാന്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ കോച്ചുകളില്‍ ഉണ്ടാകും. സീറ്റുകള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാവില്ല. റിസര്‍വ് സീറ്റുകള്‍ക്ക് പ്രത്യേക നിറം നല്‍കും. ഓരോ കോച്ചിലും വ്യത്യസ്ത നിറങ്ങളിലുള്ള സീറ്റുകള്‍. കോച്ചുകളില്‍ വൈഫൈ സംവിധാനം എന്നിവയും ഒരുക്കുന്നുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി കാമറകളും യു.എസ്.ബി പോര്‍ട്ടുകളും സ്ഥാപിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല