1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: സൗത്ത് വെസ്റ്റ് ഫ്ലോറിഡാ ഇന്റർ നാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് ജറ്റിൽ ബോർഡിംഗ് നടത്തിയ യാത്രക്കാരിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പൊലിസ് എത്തി അറസ്റ്റു ചെയ്തു. ജൂലായ് 14 ബുധനാഴ്ചയായിരുന്നു സംഭവം.

23 വയസ്സുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ലീ കൗണ്ടി ജയിലിൽ അടച്ചത്. ഇവർക്ക് 65000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാതിരുന്ന അഡ്‍ലെയ്ഡിനോടു മാസ്ക് ധരിക്കാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഇവർ വാതിലിനു സമീപം ഇരിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതായി പൊലീസ് പറയുന്നു.

ഒടുവിൽ ക്യാപ്റ്റൻ എത്തി ഇവരെ വിമാനത്തിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും എഴുന്നേൽക്കാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസിനോടും ഇവർ തട്ടികയറുകയും അറസ്റ്റിനെ എതിർക്കുകയും ചെയ്തു. ഒടുവിൽ ഇവരെ ബലപ്രയോഗത്തിൽ കീഴടക്കുകയും, കൈവിലങ്ങണിയിച്ചു പുറത്തു കൊണ്ടുപോകുകയും ചെയ്തു.

ഇവർക്കെതിരെ പൊലീസിനെ എതിർക്കൽ, വിമാന യാത്രക്ക് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിമാനത്തിൽ യാത്ര ചെയ്യുന്നവർ മുഖവും, മൂക്കും ശരിയായി അടയ്ക്കണമെന്നാണ് ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.