1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

മറവിരോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി അല്‍ഷിമേഴ്‌സ് സൊസൈറ്റി രൂപീകരിച്ച ഡിമെന്‍ഷ്യ ഫ്രണ്ട്‌സില്‍ ഒരു മില്യണ്‍ അംഗങ്ങളായി. മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും അതുവഴി രോഗികളെ തിരിച്ചറിയുകയും വേണ്ട സഹായം നല്‍കുകയും ചെയ്യാന്‍ സാധിക്കുമെന്ന് സൊസൈറ്റി പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഏകദേശം 720,000 മറവി രോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ കാലയളവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് ഒരിക്കല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഈ രോഗത്തെ വശേഷിപ്പിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡിമെന്‍ഷ്യ ഫ്രണ്ട്‌സ് രൂപീകരിച്ചത്. അന്ന് മുതല്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലും, ടൗണ്‍ ഹാളുകളിലും പൊതു ഇടങ്ങളിലും എന്താണ് ഡിമെന്‍ഷ്യ എന്ന് വിശദീകരിച്ച് പോരുകയാണ്. ഡിമന്‍ഷ്യയുടെ ലക്ഷണങ്ങളുമായി ഒരാളെ കണ്ടാല്‍ അയാളെ എങ്ങനെ സഹായിക്കണമെന്നും അയാളോട് എങ്ങനെ പെരുമാറണമെന്നും ഈ ക്ലാസുകളില്‍ വിശദീകരിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായ ആളുകളാണ് വോളന്റീയേഴ്‌സായി ചേര്‍ന്നത്. സ്‌കൂളുകളും, കോളജുകളും, കോര്‍പ്പറേറ്റ് ഓഫീസിലെ ജീവനക്കാരുമെല്ലാം ഡിമെന്‍ഷ്യ ഫ്രണ്ട്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാസം തുടക്കത്തില്‍ 890,000 ആയിരുന്നു ഡിമെന്‍ഷ്യ ഫ്രണ്ട്‌സിന്റെ എണ്ണം. എന്നാല്‍ പെട്ടെന്ന് തന്നെ ഒരു മില്യണ്‍ എന്ന ടാര്‍ഗറ്റ് കടക്കാന്‍ ഡിമെന്‍ഷ്യ ഫ്രണ്ട്‌സിന് സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.