1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2021

സ്വന്തം ലേഖകൻ: ദപല്ലിൻ്റേയും മോണയുടേയും ആരോഗ്യം ഉറപ്പാക്കുന്നതിലൂടെ കോവിഡിന്റെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷണം നേടാമെന്ന് പഠനം. ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ സർവകലാശാലയിലെ ഡന്റൽ മെഡിസിൻ കോളജ് എന്നിവിടങ്ങളിലെ വിദഗ്ദരുൾപ്പെടുന്ന ഗവേഷണ സംഘത്തിന്റേതാണ് കണ്ടെത്തൽ.കോവിഡിന്റെ സങ്കീർണതകളും മോണപഴുപ്പും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

കൊവിഡ് ബാധിച്ചവരിൽ മോണ രോഗങ്ങളുള്ള (മോണ പഴുപ്പ്)വർക്കാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. കൊവിഡ് ബാധിതരായ 568 പേരുടെ ദന്താരോഗ്യം സംബന്ധിച്ച രേഖകൾ വിലയിരുത്തിയാണ് പഠനം. ഖത്തർ ഹമദ് ‍‍ഡന്റൽ സെന്റർ അസോസിയേറ്റ് കൺസൽറ്റന്റ് ഡോ.നാദിയ മറൂഫിന്റെ മേൽനോട്ടത്തിൽ മെഡിസിൻ കോളേജിലെ പ്രൊഫ.ഡോ.ഫലേഹ് തമിമിയുടെ നേതൃത്വത്തിൽ ഖത്തർ സർവകലാശാല ഡോ.ദാസ്, ഹമദ് മെഡിക്കൽ കോർപറേഷനിലെ ദന്തരോഗ വിദഗ്ധർ, ഐസിയു വിദഗ്ധർ, കംപ്യൂട്ടർ എൻജിനീയർമാർ എന്നിവരെല്ലാമാണ് ഗവേഷണപഠനത്തിൽ പങ്കാളികളായത്.

മോണപഴുപ്പ്, എപ്പിഡിമിയോളജി എന്നിവയിലെ ലോക പ്രശസ്ത ഗവേഷകരായ കാനഡയിലെ മാക്ഗിൽ സർവകലാശാലയിലെ ഡോ.ബെലിൻഡ നിക്കോള, സ്‌പെയിനിലെ കംപ്ലൂട്ടെൻസ് സർവകലാശാലയിലെ ഡോ.മരിയാനോ സാൻസ് എന്നിവരും ഗവേഷണ സംഘത്തിലുണ്ട്.

രണം ഉൾപ്പെടെയുള്ള കോവിഡിന്റെ സങ്കീർണമായ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ച രോഗികളിൽ നല്ലൊരു വിഭാഗം പേർക്കും വിട്ടുമാറാത്ത മോണ രോഗങ്ങൾ ഉള്ളവരാണെന്ന് കണ്ടെത്തിയതായി പ്രൊഫ.ഡോ.ഫലേഹ് തമിമി വ്യക്തമാക്കി. മോണരോഗമുള്ള കൊവിഡ് ബാധിതരിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശനം, വെന്റിലേഷൻ ആവശ്യമായി വരിക, മരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് കണ്ടെത്തൽ.

പ്രമേഹം, പുകവലി, പ്രായം, ആസ്മ തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിക്കാതെയാണിത്. മോണപഴുപ്പ് കൊവിഡ് സങ്കീർണതകൾക്ക് ഇടയാക്കാൻ ഒട്ടേറെ കാര്യങ്ങളാണുള്ളത്. മോണരോഗങ്ങളുള്ള വ്യക്തികളുടെ ശരീരത്തിൽ നിരന്തരം നീർവീക്കം ഉണ്ടാകുന്നത് കോവിഡിനെ ചെറുക്കാനുള്ള രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയോ മോണയിലെ ബാക്ടീരിയ ശ്വാസകോശത്തിൽ പ്രവേശിച്ച് ആരോഗ്യാവസ്ഥ സങ്കീർണമാക്കാനുമുള്ള സാധ്യതകളാണുള്ളതെന്ന് ഡോ.ഫലേഹ് വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.