1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2021

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നു. ദോഹ-പുനെ പ്രതിദിന സര്‍വീസാണ് ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ ബജറ്റ് വിമാനസര്‍വീസ് കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് പുനെയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുന്നത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഖത്തര്‍ സമയം അര്‍ദ്ധരാത്രി 1.55 ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 7.45 ന് പുനെയിലെത്തും. തുടര്‍ന്ന് പുനെയില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 9.45 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി 11.20 ന് ദോഹയിലെത്തും. എ 320 എയര്‍ ക്രാഫ്റ്റായിരിക്കും സര്‍വീസ് നടത്തുകയെന്നും വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും ഇന്‍ഡിഗോ അറിയിച്ചു.

ദോഹയില്‍ നിന്നും പുനെയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് നിലവില്‍ 1066 ഖത്തര്‍ റിയാലാണ് നിരക്ക്. തിരുച്ചിറപ്പള്ളിയിലേക്കും ഈയടുത്ത് ഇന്‍ഡിഗോ പുതിയ പ്രതിവാര സര്‍വീസ് തുടങ്ങിയിരുന്നു. ദോഹയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നീ കേരള സര്‍വീസുകള്‍ക്ക് പുറമെ ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ലക്നൌ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.