1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന്​ കണ്ണൂർ, കൊച്ചി, മുംബൈ എന്നീ​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ സർവിസുമായി ഗോ ഫസ്​റ്റ്​ എയർ. ആഗസ്​റ്റ്​ അഞ്ചിന്​ സർവീസ്​ തുടങ്ങുമെന്ന്​ ബജറ്റ്​ എയർലൈൻസായ ഗോ ഫസ്​റ്റ്​ ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മുംബൈയിലേക്ക്​ ആഴ്​ചയിൽ നാല്​ സർവിസുകൾ നടത്തും. കൊച്ചി -ദോഹ സെക്​ടറിൽ വ്യാഴം, ശനി ദിവസങ്ങളിലാണ്​ സർവീസ്​.

കൊച്ചിയിൽനിന്ന്​ അഞ്ചിന്​ രാത്രി 7.45ന്​ പുറപ്പെടുന്ന വിമാനം, ​9.30ന്​ ദോഹയിലെത്തും. ദോഹയിൽനിന്ന്​ അതേദിവസം രാത്രി 10.30നു പുറപ്പെട്ട് അടുത്ത ​ദിവസം പുലർച്ച 5.30ന്​ ​കൊച്ചിയിലുമെത്തും. ആഗസ്​റ്റ്​ ആറു​ മുതൽ വെള്ളി, ഞായർ ദിവസങ്ങളിലാണ്​ കണ്ണൂർ-ദോഹ സർവീസ്​​. വെള്ളിയാഴ്​ച രാത്രി എട്ടിന്​ കണ്ണൂരിൽനിന്ന്​ പുറപ്പെടുന്ന വിമാനം, രാത്രി 9.30ന്​ ദോഹയിലെത്തും. തിരികെ, രാത്രി 10.30ന്​ പുറപ്പെട്ട്​ അടുത്ത ദിവസം പുലർച്ച 5.15ന്​ കണ്ണൂലിരുമെത്തും.

ഇന്ത്യക്കും ഖത്തറിനുമിടയിൽ യാത്രക്കാർ കൂടിയതോടെ കൂടുതൽ വിമാനക്കമ്പനികളാണ്​ സർവീസ്​ നടത്താൻ രംഗത്തെത്തിയത്​. നിലവിൽ ഖത്തർ-ഇന്ത്യ വ്യോമയാന മന്ത്രാലയത്തിൻെറ എയർ ബബ്​ൾ കരാർ അടിസ്ഥാനത്തിൽ ഇൻഡിഗോ, എയർ ഇന്ത്യ, ഖത്തർ എയർവേസ്​ എന്നിവയാണ്​ സർവീസ്​ നടത്തുന്നത്​. സ്​പൈസ്​ ജെറ്റും ആഗസ്​റ്റിൽ സർവീസ്​ നടത്താനുള്ള ഒരുക്കത്തിലാണ്​.

എയർ ഇന്ത്യ ഇയാഴ്​ചതന്നെ കൂടുതൽ റൂട്ടിലേക്ക്​ സർവീസ്​ ആരംഭിക്കുന്നുണ്ട്​. ജൂലൈ 12ന്​ ക്വാറൻറീൻ ഒഴിവാക്കിയതോടെയാണ്​ ഇന്ത്യ- ഖത്തർ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്​. എന്നാൽ, കഴിഞ്ഞ ദിവസം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്​ ഇന്നു മുതൽ വീണ്ടും ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്​. പുതിയ സർവീസ്​ പ്രഖ്യാപിച്ചതിനു പിന്നാലെ ഗോ ഫസ്​റ്റ്​ ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു. ഗോ എയർ ആണ്​ ഗോ ഫസ്​റ്റായി പേരുമാറ്റിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.