1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2022

സ്വന്തം ലേഖകൻ: ഖത്തറിലെ താമസക്കാർക്ക് ദോഹ മെട്രോയിൽ ഒരു വർഷം സൗജന്യ യാത്ര നടത്താനും ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉടമകൾക്ക് ഐ ഫോൺ 13 നേടാനും സുവർണാവസരം. മെട്രോയുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാർക്കായി നറുക്കെടുപ്പ് നടത്തുന്നത്.

വിജയികളാകുന്നവർക്ക് ഒരു വർഷം മെട്രോയിൽ സൗജന്യ യാത്ര നടത്താം. ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉടമകൾക്കായി നടത്തുന്ന നറുക്കെടുപ്പിൽ ഐ ഫോൺ 13 ആണ് സമ്മാനമായി ലഭിക്കുക. 2019 മേയ് 8 നാണ് ദോഹ മെട്രോ സർവീസ് തുടങ്ങിയത്.

ഖത്തറിൽ താമസിക്കുന്ന, അംഗീകൃത ഖത്തർ ഐഡിയുള്ളവർക്കാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുക്കാൻ യാത്രക്കാർ തങ്ങളുടെ ട്രാവൽ കാർഡ് ഖത്തർ റെയിൽ ആപ്പിൽ അല്ലെങ്കിൽ https://www.qr.com.qa/home എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്തിരിക്കണം. റജിസ്റ്റർ ചെയ്ത ട്രാവൽ കാർഡ് ഉപയോഗിച്ച് മേയ് 17നും ജൂൺ 17നും ഇടയിൽ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഒരു വർഷം മുഴുവൻ സൗജന്യ യാത്രയ്ക്കുള്ള അവസരം ലഭിക്കുക.

ഈ കാലയളവിൽ യാത്ര ചെയ്യുന്നവർ ഓട്ടമാറ്റിക്കായി നറുക്കെടുപ്പിന് യോഗ്യരാകും. റാൻഡം നറുക്കെടുപ്പിലെ വിജയികൾക്കാണ് സൗജന്യയാത്രയ്ക്ക് അവസരം ലഭിക്കുക. സ്റ്റാൻഡേർഡ് ട്രാവൽ കാർഡ് ഉടമകൾക്കായി 3 തരം വാർഷിക പാസുകളുമുണ്ട്. ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉടമകൾക്ക് നറുക്കെടുപ്പിലൂടെ ഐ-ഫോൺ-13 ആണ് സമ്മാനമായി ലഭിക്കുന്നത്.

മേയ് 17നും ജൂൺ 17നും ഇടയിൽ യാത്ര ചെയ്യുന്നവർ ഓട്ടമാറ്റിക്കായി നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യരാകും. ഐഡി ഇല്ലാത്തവർക്കാണ് സമ്മാനമെങ്കിൽ ഐഡിയുള്ള യാത്രക്കാരനെ തിരഞ്ഞെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.