1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: ദോക് ലാം ഇനിയും ആവര്‍ത്തിച്ചേക്കാം, കാരണം പ്രശ്‌നം പരിഹരിക്കാന്‍ ചൈനയ്ക്ക് താത്പര്യമില്ല, ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി. അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥ മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. പ്രശ്‌ന ബാധിതമായ അതിര്‍ത്തിയില്‍ പരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ലെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയിലും സംഭവിക്കുമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.

ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കരസേന മേധാവി ദോക് ലാം വിഷയത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സംഘര്‍ഷ ബാധിതമായ അതിര്‍ത്തി വിഷയത്തില്‍ ഇനി നയതന്ത്ര തലത്തിലൂടെയുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയുകയുള്ളുവെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

നിലവിലെ അതിര്‍ത്തി വിഷയത്തില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പരസ്പര ധാരണ പ്രകാരമുള്ള പരിഹാര മാര്‍ഗ്ഗം കണ്ടെത്തണമെന്നും റാവത് നിര്‍ദേശിച്ചു.ജൂണ്‍ 16 നു സിക്കിം അതിര്‍ത്തിയോടു ചേര്‍ന്ന ഡോക ലായില്‍ ചൈനീസ് സേന റോഡ് നിര്‍മിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഭൂട്ടാന്റെ പ്രദേശത്ത് അനധികൃത നിര്‍മാണണമാണ് നടക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. തുടര്‍ന്ന് മേഖലയില്‍ മൂന്നു മാസമായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്ക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.