
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് മുന്നോട്ടുവെച്ച നിബന്ധനകൾ കുവൈത്ത് തള്ളി. ഫിലിപ്പിനോ വീട്ടുജോലിക്കാരും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടാകുേമ്പാൾ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒാരോ തൊഴിലാളിയുടെ പേരിലും റിക്രൂട്ട്മെൻറ് സമയത്ത് 10,000 ഡോളർ സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്ന ആവശ്യമാണ് കുവൈത്ത് ഫെഡറേഷൻ ഒാഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻറ് ഏജൻസി നിരാകരിച്ചത്.
കുവൈത്തിലെയും ഫിലിപ്പീൻസിലെയും റിക്രൂട്ടിങ് ഏജൻസികൾ ഒാൺലൈനായി സംഘടിപ്പിച്ച യോഗം ധാരണയിലെത്താതെ പിരിഞ്ഞു. ഫിലിപ്പീൻസിൽനിന്നുള്ള റിക്രൂട്ട്മെൻറ് നിർത്തിവെക്കേണ്ടിവന്നാലും അവരുടെ ആവശ്യങ്ങൾ നടപ്പാക്കാൻ സാധ്യമല്ലെന്ന് കുവൈത്ത് ഫെഡറേഷൻ പ്രസിഡൻറ് ഖാലിദ് അൽ ദക്നാൻ പറഞ്ഞു.
കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ശ്രമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യ, ബെനിൻ തുടങ്ങിയ രാജ്യങ്ങളെയാണ് അടിയന്തരമായി പരിഗണിക്കുന്നത്. സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കണം എന്നതുൾപ്പെടെയുള്ള നിബന്ധന ഇന്തോനേഷ്യ മുന്നോട്ടുവെച്ചതായാണ് വിവരം. ഇത് എളുപ്പം സാധ്യമാകില്ല. കുവൈത്തിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അപേക്ഷകർ കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല