1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് മാൻപവർ അതോറിറ്റി. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തുന്ന തരത്തിലാകും പരിഷ്കരണമെന്നും അതോറിറ്റി സൂചന നൽകി.

കുവൈത്തിൽ ഫിലിപ്പീൻ സ്വദേശിയായ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചയായ സാഹചര്യത്തിലാണ് നിയമപരിഷ്കാരത്തെ കുറിച്ച് മാൻപവർ അതോറിറ്റി സൂചന നൽകിയത്. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമലംഘനം നടത്തുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും കർശന നടപടികള്‍ കൈക്കൊള്ളും.

ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ, വേതനം നൽകാതിരിക്കാൻ, പീഡനം തുടങ്ങി നിരവധി പരാതികളിൽ തീർപ്പ് എളുപ്പമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒരു സ്പോണ്‍സർക്കെതിരെ ഒന്നിലേറെ തവണ പരാതികൾ ലഭിക്കുന്ന സാഹചര്യമുണ്ട്. നിരവധി തവണ തൊഴിലാളികളിൽനിന്ന് പരാതി ലഭിക്കുന്ന സ്പോൺസർമാരെയും റിക്രൂട്ട്മെന്‍റ് ഓഫീസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിക്രൂട്ട്മെന്‍റിന് അനുമതി നിഷേധിക്കാനും നീക്കമുണ്ട്.

2016 ജൂലൈയിൽ കുവൈത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ ഗാർഹിക തൊഴിലാളി നിയമം തൊഴിലാളികൾക്ക് അനുകൂലമാണ്. അതിന് ശേഷവും ചൂഷണം സംബന്ധിച്ച പരാതികൾ ധാരാളം വന്നതിനെ തുടർന്നാണ് കർശനമായ വ്യവസ്ഥകളോടെ നിയമം പരിഷ്കരിക്കാൻ അധികൃതർ ഒരുങ്ങുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.