1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2022

സ്വന്തം ലേഖകൻ: കപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മരണം. ഇന്ത്യയെക്കുറിച്ചെഴുതാന്‍ പ്രത്യേക അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അവലംബിച്ച് ലാറി കോളിന്‍സുമായി ചേര്‍ന്ന് ലാപിയര്‍ രചിച്ച ‘സ്വാതന്ത്യം അര്‍ധരാത്രിയില്‍’, കൊല്‍ക്കത്തയിലെ ജീവിതത്തെക്കുറിച്ച് പറയുന്ന ‘സിറ്റി ഓഫ് ജോയ്’ എന്നീ പുസ്തകങ്ങള്‍ വലിയ പ്രശസ്തി നേടി.

‘ഈസ് പാരീസ് ബേണിങ്’, ‘ഒ ജെറുസലേം’, ‘ഓര്‍ ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിങ്’ ‘അഞ്ചാം കുതിരക്കാരന്‍’ തുടങ്ങി അമേരിക്കന്‍ എഴുത്തുകാരന്‍ ലാരി കോളിന്‍സിനൊപ്പം ഡൊമിനിക് ലാപിയര്‍ എഴുതിയ പുസ്തകങ്ങള്‍ വലിയതോതില്‍ വായനക്കാരെ സ്വാധീനിച്ചു. ഇവയില്‍ മിക്കതും ബെസ്റ്റ് സെല്ലറുകളായിരുന്നു. 2008ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ഡൊമിനിക് ലാപിയറെ ആദരിച്ചിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന കാലത്തെപ്പറ്റി തികച്ചും ജനകീയമായ ഒരു ചരിത്രം രചിച്ചു കൊണ്ട് വായനക്കാരൻ്റെ മനസ്സു കവർന്ന എഴുത്തുകാരായിരുന്നു ഡൊമനിക് ലാപിയറും ലാരി കോളിൻസും. Freedom at Midnight (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ) എന്ന അവരുടെ പുസ്തകം ഇന്നും ക്ലാസിക്കായി നിലനിൽക്കുന്നു. ജനപ്രിയ ചരിത്രരചനയുടെ വലിയൊരധ്യായം രചിച്ച അസാധാരണ ചങ്ങാത്തമായിരുന്നു ഇവരുടേത്. സഹ എഴുത്തുകാരനായിരുന്ന ലാരി കോളിൻസ് 2005-ൽ അന്തരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.