സ്വന്തം ലേഖകന്‍: ‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം,’ സുഷമ സ്വരാജിനോട് ട്രംപ്; കൂടിക്കാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ സമാപന പരിപാടിക്കിടെ. ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസംഗ പീഠത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് ട്രംപിന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ സുഷമയെ പരിചയപ്പെടുത്തിയത്.
ഇന്ത്യയോടുള്ള സ്‌നേഹം പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു.. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് എന്റെ അന്വേഷണം പറയണം,’ എന്നും ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനോട് പറഞ്ഞു.
ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസംഗ പീഠത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് ട്രംപിന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ സുഷമയെ പരിചയപ്പെടുത്തിയത്.
സംസാരത്തിനെിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട് എന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപ് ഇന്ത്യയെക്കുറിച്ചും മോദിയെ കുറിച്ചും പറഞ്ഞതെന്ന് ഇന്ത്യന്‍ നയതന്ത്ര ജീവനക്കാരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസ്സംബ്ലിയുടെ 73 ആം സെഷന്‍ ആയാണ് ലോക മയക്കുമരുന്നിനെതിരായ ആഗോള ഇടപെടല്‍ എന്ന ചര്‍ച്ച സംഘടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല