1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2019

സ്വന്തം ലേഖകൻ: ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച സ്വന്തം മകനെ പഠിപ്പിക്കാനായി മലയാളി ദമ്പതികള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് ഖത്തറിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്. കലാസാംസ്കാരിക, മേഖലകളിലുള്ള പരിശീലനവും സാങ്കേതിക പരിജ്ഞാനവുമെല്ലാം നല്‍കുക വഴി മുഖ്യധാരയിലേക്ക് ഇത്തരം കുട്ടികളെ കൈ പിടിച്ചുയര്‍ത്തുകയാണ് സ്ഥാപനം ലക്ഷ്യമാക്കുന്നത്.

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച മലയാളി വിദ്യാര്‍ത്ഥി സ്റ്റെവിന്‍ മാത്യു പൊലീസ് യൂണിഫോമില്‍ ചെന്നൈ പട്ടണം വിറപ്പിച്ച ദൃശ്യങ്ങള്‍ ആരും മറന്നുകാണില്ല. ഭിന്നശേഷിക്കാരനായ സ്റ്റെവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അന്ന് ചെന്നൈ പൊലീസ് സാധിച്ചുകൊടുത്തത്. അതിനവന് ധൈര്യം നല്‍കിയതും ആഗ്രഹം വളര്‍ത്തിയതും ദോഹയിലെ ഹോപ് ഖത്തര്‍ എന്ന സ്ഥാപനവും സ്റ്റെവിന്റെ മാതാപിതാക്കളും മലയാളികളുമായ രാജീവ് മാത്യുവും സിബി മാത്യുവുമാണ്.

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ മകനെ പഠിപ്പിക്കാനായി തുടങ്ങിയ സ്ഥാപനം ഇന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. വിവിധ രാജ്യക്കാരായ 40 കുട്ടികള്‍ ഇന്ന് ഹോപില്‍ പഠിക്കുന്നുണ്ട്. ഇവരെ വായിക്കാനും എഴുതാനും പഠിപ്പിക്കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്. ഈ മേഖലയിലെ മികച്ച സേവനത്തിന് ഖത്തര്‍ സര്‍ക്കാര്‍ വിഭാഗങ്ങളുടെതടക്കം പുരസ്കാരങ്ങളും ഹോപിന് ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.