1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2021

സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകുമെന്ന്​ മോ​ട്ടോർ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾക്കാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​.

നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു. എന്നാൽ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്​ സംസാരിക്കുന്നത്​ അപകടങ്ങൾക്ക്​ കാരണമാവുന്നുവെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. ഇതിനെതിരെ മോ​ട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വകുപ്പ്​ ഇത്​ നടപ്പാക്കിയിരുന്നില്ല.

വാഹനങ്ങളിലെ മ്യൂസിക്​ സിസ്റ്റത്തിലേക്ക്​ ഫോൺ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാൽ, വാഹനം വാഹനം ഓടിക്കു​േമ്പാൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.