സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയവര്‍ പിടിയില്‍; വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് താളംതെറ്റിയത് 760 ഓളം വിമാനസര്‍വീസുകള്‍; ഒരു ലക്ഷത്തോളം യാത്രക്കാര്‍ വലഞ്ഞു
ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി.
ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിമുതല്‍ അടച്ചിട്ടിരുന്ന വിമാനത്താവളം വെള്ളിയാഴ്ചയാണ് തുറന്നത്.
760 ഓളം വിമാന സര്‍വീസുകള്‍ താളം തെറ്റിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തില്‍ അധികം യാത്രക്കാര്‍ ദുരിതം നേരിട്ടു. ഇംഗ്ലണ്ടില്‍ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നതിന് വിലക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല