1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2018

സ്വന്തം ലേഖകന്‍: മരുന്നു തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ യുഎസില്‍ പിടിയില്‍. പെന്‍സില്‍വാനിയ നിവാസികളായ ഡോ. കൃഷ്ണകുമാര്‍ അഗര്‍വാള്‍ (73), ഡോ. മധു അഗര്‍വാള്‍(68), ഡോ. പാര്‍ത്ഥ് ഭാരില്‍(69) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നിന് അടിമയായവര്‍ക്ക് ചികിത്സക്കായി നല്‍കുന്ന ബ്യുപര്‍നോര്‍ഫിന്‍ എന്ന മരുന്ന് അനധികൃതമായി വിതരണം ചെയ്തുവെന്നതാണ് മൂവര്‍ക്കുമെതിരായ കുറ്റം.

മൂവരും ലഹരിക്കടിമയായവരെ ചികിത്‌സിക്കുന്ന ഡോക്ടര്‍മാരാണ്. ഇവര്‍ പെന്‍സില്‍വാനിയയിലും വെസ്റ്റ് വിര്‍ജിനിയയിലും മയക്കുമരുന്ന് വിമുത്ക ചികിത്‌സയും നടത്തുന്നുണ്ട്. ഈ ഡോക്ടര്‍മാര്‍ വിവിധ ഇടങ്ങളില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് അനധികൃതമായി ബ്യുപര്‍നോര്‍ഫിന് കുറിപ്പടി നല്‍കി. കൂടാതെ ബ്യുപര്‍നോഫിന്‍ അനധികൃതമായി വിതരണം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റവും മൂവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

മരുന്നിന്റെ വില മറച്ചുവെക്കുന്നതിനായി വ്യാജബില്ലുണ്ടാക്കിയെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. ഡോ. ചെറിയാന്‍ ജോണ്‍, ഡോ. മൈക്കല്‍ ബമ്മര്‍ എന്നിവര്‍ക്കെതിരെയും സമാന കുറ്റം ചുമത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ഡ് lll യില്‍ ഉള്‍പ്പെട്ട നിയന്ത്രിത മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്യുന്നത് യുഎസില്‍ 10 വര്‍ഷം തടവും 25,000 യു.എസ്. ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.