
സ്വന്തം ലേഖകൻ: വിമാന ജീവനക്കാരിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. ദുബായിൽ നിന്നും അമൃത്സറിലേക്ക് പോയ വിമാനത്തിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ രജീന്ദർ സിങ്ങാണ് അറസ്റ്റിലായത്.
അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വിമാന ജീവനക്കാരിയോട് തർക്കത്തിൽ ഏർപ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എയർഹോസ്റ്റസ് ഉടൻ ഇക്കാര്യം മറ്റു ജീവനക്കാരെ അറിയിക്കുകയും അവർ അമൃത്സർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിമാനം ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 354, 509, എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല