1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2021

സ്വന്തം ലേഖകൻ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എമിരേറ്റിൽ വിനോദ പരിപാടികൾക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താൽക്കാലികമായി റദ്ദാക്കി. ദുബായ് മീഡിയ ഓഫിസ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായി ആണു നടപടി. ആരോഗ്യവകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കൊവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതു തുടരും.

കൊവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എമിറേറ്റിൽ കഴിഞ്ഞ വർഷം ദുബായ് സാമ്പത്തിക വിഭാഗം അടപ്പിച്ചത് 175 സ്ഥാപനങ്ങൾ. 2020ൽ 140,000 പരിശോധനകളാണ് നടത്തിയത്. ഇതിൽ 2100 സ്ഥാപനങ്ങൾക്ക് പിഴയും മുന്നറിയിപ്പും നൽകി. കൊവിഡ് നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ദുബായിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്.

വ്യാഴാഴ്ച നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അഞ്ച് സ്ഥാപനങ്ങൾ കൂടെ അടപ്പിച്ചു. 2258 പരിശോധനകളാണ് നടത്തിയത്. ഇതിൽ 18 നിയമലംഘനങ്ങൾ കണ്ടെത്തി. 31 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.