
സ്വന്തം ലേഖകൻ: ബുക്ക് ചെയ്താല്‍ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം ദുബൈയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട സംവിധാനത്തിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് പുതിയ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം അല്‍ബര്‍ഷയിലാണ് ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന പുതിയ സംവിധാനത്തിന് ദുബൈ ആര്‍.ടി.എ തുടക്കമിട്ടത്. ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്താല്‍ സമീപത്ത് കൂടി സര്‍വീസ് നടത്തുന്ന ബസുകളുടെ വിവരവും റൂട്ടും ലഭിക്കും. ഇതില്‍ പോകേണ്ട സ്ഥലവും ബസില്‍ കയറേണ്ട സ്ഥലവും രേഖപ്പെടുത്തി പണമടച്ചാല്‍ യാത്രക്കാരനെ തേടി ബസ് അരികിലെത്തുന്ന സംവിധാനമാണിത്.
ദുബൈ ഇൻറർനെറ്റ് സിറ്റി, ഇൻറർനാഷനൽ സിറ്റി, അൽ ബർഷ -1, ഗ്രീൻസ്, സിലിക്കൺ ഒയാസീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഈസേവനം വ്യാപിപ്പിക്കുക. 18 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മെട്രോ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ബസ് ഓണ്‍ ഡിമാന്‍ഡിന് ഏറെ ഡിമാന്‍ഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല