1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2022

സ്വന്തം ലേഖകൻ: ചെറിയ ബിസിനസിൽ പങ്കാളികൾ ആക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം പണം സ്വന്തമാക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇത്തരത്തിൽ പണം നിക്ഷേപിക്കുകയും ചെയ്തു. പലരും പണം നൽകിയതിന് മതിയായ തെളിവുകൾ ഇല്ല. അതിനാൽ തന്നെ നിയമ നടപടി സ്വീകരിക്കാനാവാതെ അവസ്ഥയിൽ ആണ്.

രേഖാമൂലം അല്ലാതെ പണം നൽകിയതിനാൽ പങ്കാളിത്ത ബിസിനസിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. നിയമ വിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. പഴ, പച്ചക്കറി വ്യാപാരം, റസ്റ്ററന്റ്, തുടങ്ങിയ ചെറുകിട, ഇടത്തരം ബിസിനസിൽ നിക്ഷേപിക്കാൻ അവസരമുണ്ടെന്നും പ്രതിമാസം നിശ്ചിത തുക നിങ്ങൾക്ക് നൽകും എന്നുമായിരുന്നു ഇവർ ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. നിങ്ങൾ ആവശ്യമെങ്കിൽ ഒരു വർഷത്തിന് ശേഷം പണം പിൻവലിക്കാം എന്ന ഒരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അവസാനം ലാഭം നൽകിയില്ലെന്ന് മാത്രമല്ല നൽകിയ പണവും പലർക്കും നഷ്ടപ്പെട്ടു.

എന്നാൽ ചിലർക്ക് ഗഡുക്കളായി വർഷങ്ങൾക്കുശേഷം പണം തിരിച്ചു കിട്ടിയെന്ന് പറയുന്നുണ്ട്. തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ മലയാളികളും ഉണ്ട്. പണം വാങ്ങിക്കുമ്പോൾ പല തരത്തിലുള്ള വാഗ്ദാനങ്ങളൊക്കെ പറയും എന്നാൽ ആറ് മസം കഴിഞ്ഞാൽ ഇവർ ഇതെല്ലാം മാറ്റി പറയും. ലാഭവിഹിതം തരും എന്ന് പറഞ്ഞാണ് നിങ്ങൾ പണം വാങ്ങിയത്. അത് എന്ത് കൊണ്ട് തരുന്നില്ല എന്ന് ചോദിച്ചാൽ ലാഭം ഇല്ല എന്ന ഉത്തരം ആയിരിക്കും നൽകുക.

പിന്നീട് കൊടുത്ത പെെസ എങ്ങനെ എങ്കിലും തിരിച്ചു കിട്ടിയാൽ മതി എന്ന രീതിയിലേക്ക് മാറും. നിക്ഷേപത്തുക തിരിച്ചുതരാൻ പറഞ്ഞാൽ ഒരു വർഷം കഴിഞ്ഞു തരാം എന്ന ഉത്തരം ആയിരിക്കും നൽകുക. വിടാതെ പിന്തുടർന്നാൽ ആയിരമോ രണ്ടായിരമോ നൽകും. ഈ സമയത്ത് തന്നെ മറ്റു പലരോടും പണം വാങ്ങും. എത്ര പേർക്ക് ഇതിൽ നിക്ഷേപം ഉണ്ടാകും എന്ന കാര്യത്തെ കുറിച്ച് ഒരു വിവരവും നൽകില്ല. ഒരിക്കലും ഇതൊന്നും അവർ പരസ്യപ്പെടുത്തില്ല

പണം കൊടുത്തതിന് രേഖകൾ ഒന്നും നൽകില്ല. അതുകൊണ്ട് തന്നെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല. ബിസിനസ് തുടങ്ങി ഇടപാടുകാരിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ വാങ്ങും. പലതും വിൽപ്പന നടത്താൻ സാധിക്കാതെ സ്ഥാപനം അടച്ചു പൂട്ടും. ഇങ്ങനെയും നടക്കാറുണ്ട്. നിരവധി പേർ ഇത്തരത്തിലുള്ള ചതിയിൽപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.