1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2017

 

സ്വന്തം ലേഖകന്‍: ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ നഗരം, ലോകത്തിലെ അംബരചുംബികളില്‍ ഇരുപത് ശതമാനവും ദുബായില്‍. ലോക നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളെ കുറിച്ച് പഠനം നടത്തിയ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം നിരവധി അംബരചുംബികളുടെ നഗരമായാണ് റിപ്പോര്‍ട്ടില്‍ ദുബായിയെ വിശേഷിപ്പിക്കുന്നത്.

ബുര്‍ജ് ഖലീഫയെ കടത്തിവെട്ടുന്ന ക്രിക്ക് ടവര്‍ അടക്കം നിരവധി അംബരചുംബികള്‍ ദുബായില്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നൂറ് കെട്ടിടങ്ങളില്‍ ഇതുപത് ശതമാനവും ദുബായിയില്‍ ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ബുര്‍ജ് ഖലീഫയെ കൂടാതെ പ്രിന്‍സസ് ടവര്‍, മറീന എലൈറ്റ് റസിഡന്‍സ്, അല്‍മാസ് ടവര്‍ ഇങ്ങനെ പോകുന്നു ആ പട്ടിക. 2419 അംബരചുംബികളാണ് ദുബായിയില്‍ ഉള്ളത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതില്‍ 1446 എണ്ണം മാത്രമാണ് പൂര്‍ണ്ണമായും നിര്‍മ്മാണം കഴിഞ്ഞിട്ടുള്ളത്. 311 കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടരുകയാണ്‌ലോകത്തിലെ ഏറ്റവും ഉയരംകൂടി രണ്ടാമത്തെ ഹോട്ടല്‍ എന്ന ബഹുമതിയും ദുബായിക്ക് സ്വന്തമാണ്. ജെഡബ്ല്യൂ മാര്ക്വീസിനാണ് ഈ ബഹുമതി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ പാര്‍പ്പിട കേന്ദ്രം ദുബായിയിലെ പ്രിന്‍സസ് ടവറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.