1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2021

സ്വന്തം ലേഖകൻ: സ്വകാര്യ കമ്പനികളുടെ യഥാർഥ ഗുണഭോക്താവായ ഉടമ(യുബിഒ, അൾട്ടിമേറ്റ് ബെനിഫിഷ്യൽ ഓണർ)ആരാണെന്നു വിവരം നൽകാത്ത കമ്പനികൾക്കെതിരെ പിഴ നൽകിത്തുടങ്ങിയതായി ദുബായ് ഇക്കണോമി അധികൃതർ അറിയിച്ചു. വിവരം നൽകാനുള്ള കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. ദുബായ് ഇക്കണോമിയിലെ സിസിസിപി (ദ് കൊമേഴ്സ്യൽ കംപ്ലെയിന്റ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ) വിഭാഗമാണു പിഴ ചുമത്തുന്നത്.

യുഎഇ മന്ത്രി സഭാ തീരുമാനം അനുസരിച്ചു യഥാർഥ ഉടമയെ കമ്പനികൾ വെളിപ്പെടുത്തിയിരിക്കണം. ദുബായിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികൾ ദുബായ് ഇക്കണോമിയുടെ https://eservices.dubaided.gov.ae/BeneficiaryOwnerപേജിൽ അടിയന്തരമായി വിവരങ്ങൾ നൽകണമെന്ന് അധികൃതർ അറിയിച്ചു. 971 4 445 5555 എന്ന കോൾസെന്റർ നമ്പരിലും വിവരങ്ങൾ നൽകാം. ഇതു സംബന്ധിച്ച വിവരങ്ങൾക്ക് info@dubaided.gov.ae എന്ന മെയിലിൽ ബന്ധപ്പെടാം.

ദുബായ് ഇക്കണോമിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളിലും വിവരമറിയാം. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഇതു ബാധകമല്ല.അംഗീകൃത സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയും അവരുടെ ഉടമസ്ഥതയിലുള്ള ഉപ കമ്പനികളെയും ഒഴിവാക്കിയിട്ടുണ്ട്. യഥാർഥ ഉടമയുടെ പേര്, രാജ്യം, ജനിച്ച സ്ഥലം, മേൽവിലാസം തുടങ്ങിയവയെല്ലാം നൽകണം. യാത്രാവിവരങ്ങൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവയും റജിസ്റ്ററിൽ ഉൾപ്പെടുത്തണം.

ഉടമസ്ഥാവകാശം സംബന്ധിച്ച മാറ്റങ്ങൾ ഉണ്ടാകുമ്പോൾ 15 ദിവസത്തിനുള്ളിൽ വിവരം അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.കള്ളപ്പണം വെളുപ്പിക്കൽ,വ്യാജ- കടലാസ് കമ്പനികൾ എന്നിവയ്ക്കെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

ആരാണ് യുബിഒ (ബോക്സ്) ഒരു സ്ഥാപനത്തിന്റെ 25% ഓഹരികളെങ്കിലും കൈവശം ഉള്ളവർ, വോട്ടിങ് അധികാരമുള്ളവർ, ഉദ്യോഗസ്ഥരെ നിയമിക്കാനും മറ്റും അവകാശമുള്ളവർ തുടങ്ങിയവരെല്ലാം യുബിഒ ആണ്.ഇങ്ങനെ നേരിട്ട് ഉടമസ്ഥതയുള്ള ആളില്ലെങ്കിൽ മാനേജ്മെന്റ് പ്രതിനിധികളാവും യുബിഒ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.