
സ്വന്തം ലേഖകൻ: നിർമാണ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിന് ‘ബിൽഡിങ് സ്മാർട്’ സംവിധാനത്തിനു മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിൽ ആദ്യമായി ദുബായ് തുടക്കമിടുന്നു.
ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംവിധാനം നിർമാണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും എളുപ്പമാക്കും.രാജ്യാന്തര തലത്തിൽ 20 ശാഖകളുള്ള സ്മാർട് ശൃംഖലയിൽ ഇതോടെ യുഎഇ കണ്ണിയാകും.
കെട്ടിട നിർമാണത്തിലും മറ്റും രാജ്യാന്തര നിലവാരം ഉറപ്പുവരുത്താനും ഇടപാടുകളിൽ സുതാര്യത നിലനിർത്താനും കഴിയും. ഉടമകൾ, ആർക്കിടെക്ടുകൾ, എൻജിനീയർമാർ, കോൺട്രാക്ടർമാർ തുടങ്ങിയവർക്ക് പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സുഗമമായും പൂർത്തിയാക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല