1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2023

സ്വന്തം ലേഖകൻ: വെള്ളം, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. സ്മാർട്ട് ആപ്പിലുടെ ഉപയോഗിക്കുന്ന ജലത്തിന്റെയും വൈദ്യുതിയുടെയും അളവ് മനസിലാക്കാനും അവ പാഴാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ജല-വൈദ്യുത ഉപഭോഗത്തിന്റെ വിശദമായ റിപ്പോർട്ട് ആപ്പിൽ ലഭിക്കും. ഉപഭോഗത്തിലെ അസാധാരണ വർധനയുണ്ടായാൽ മുന്നറിയിപ്പ് നൽകും. വെള്ളം, വൈദ്യുതി ചോർച്ച മനസിലാക്കാനും ആപ്പ് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

അതിനിടെ പെരുന്നാൾ അവധി ആഘോഷമാക്കി പ്രവാസികൾ എത്തിയതോടെ ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറി. പൊള്ളുന്ന ചൂടിനെ തുടർന്ന് പകൽ പാർക്കും ബീച്ചും കാലിയായിരുന്നെങ്കിലും വൈകിട്ടോടെ സന്ദർശകത്തിരക്കേറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.