1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2021

സ്വന്തം ലേഖകൻ: ദുബായ് കോവിഡ് പ്രതിസന്ധിയെ വിജയകരമായി മറികടന്നതായി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി വിലയിരുത്തി. കോവിഡ് മുക്തിയുടെ പുതിയ ഘട്ടത്തിലേക്ക് ദുബായ് പ്രവേശിച്ചതായും ദുരന്ത നിവാരണ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ ശാശിദ് അല്‍ മക്തൂം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് എക്സ്പോ നഗരിയില്‍ നടന്ന കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായുള്ള സുപ്രിം കമ്മിറ്റിയുടെ നൂറാമത് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകളും നടപടികളുമാണ് കോവിഡിനെ ഫലപ്രദമായി ചെറുക്കാനും അതിന്റെ വ്യാപനം നിയന്ത്രിക്കാനും ദുബായിയെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ പഴുതുകളില്ലാതെ നടപ്പിലാക്കിയ ഫെഡറല്‍, പ്രാദേശിക തലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിച്ചു. വൈറസ് വ്യാപനം തടയാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും പൊതുവില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും ശക്തമായ നടപടികളിലൂടെ സാധിച്ചതായി സുപ്രിം കമ്മിറ്റിയുടെ നൂറാമത് യോഗം വിലയിരുത്തി.

കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായാവന്‍ ദുബായ്ക്ക് സാധിച്ചതായും ശെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് പറഞ്ഞു. നിലവിലെ സ്ഥിതിയില്‍ അതിവേഗം മുന്നേറാനും രാഷ്ട്ര നേതാക്കള്‍ ആവിഷ്‌ക്കരിച്ച വളര്‍ച്ചയുടെ പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ദുബായ്. കോവിഡാനന്തര കാലത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് എക്‌സ്‌പോ 2020യുടെ സംഘാടനത്തിലൂടെ ദുബായ് ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ ലോകത്തിന് ദുബായിയെ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേർക്കാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 159 പേര്‍ രോഗമുക്തി നേടി. ദുബായ് ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടത്. യുഎഇയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 7,38,489 ആണ്. 4,226 മരണങ്ങള്‍ ആണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് ബാധിച്ചവര്‍ ആണെങ്കിലും നല്ല ചികിത്സയാണ് ദുബായില്‍ നല്‍ക്കുന്നത്. വാക്സിനേഷന്‍ രാജ്യത്ത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

അതേസമയം, അഞ്ച് വർഷംതോറും നടത്തിവരാറുള്ള ഫ്ലൂ വാക്സിൻ ക്യാമ്പയിന് അബുദാബിയില്‍ തുടക്കമായി. അബുദബി ഹെൽത്ത് സർവിസസ് കമ്പനിയാണ് ഇതിന് തുടക്കം കുറിച്ചത്. രോഗപ്രതിരോധശേഷി കൈവരിക്കൂ, സമൂഹത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തരമൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊവിഡില്‍ നിന്നും രക്ഷനേടി വരുമ്പോള്‍ മറ്റു വൈറസുകൾക്കെതിരെ ജാഗ്രത പാലിക്കമെന്നാണ് അധിക‍ൃതര്‍ നല്‍ക്കുന്ന മുന്നറിയിപ്പ്. എല്ലാവരും ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും ഇതിലൂടെ ഒരു പരിതിവരെ രോഗങ്ങൾ തടയാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.