1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2021

സ്വന്തം ലേഖകൻ: ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും തമ്മിൽ അവിചാരിതമായി ലണ്ടൻ തെരുവിൽ കണ്ടുമുട്ടിയാലോ? ആ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമിയും തമ്മിലാണ് ലണ്ടൻ ഒാക്സ്ഫ‍ഡ് സ്ട്രീറ്റിലെ സെൽഫ്രിഡ്ജസ് ഡിപാർട്മെൻ്റ് സ്റ്റോറിനടുത്തെ തെരുവിൽ കണ്ടുമുട്ടിയത്.

ഈ സവിശേഷ കണ്ടുമുട്ടലിന്റെ വിഡിയോ ഷെയ്ഖ് ഹംദാൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. ഷെയ്ഖ് ഹുമൈദിനെ കണ്ടു റോഡിന് കുറുകെ ഒാടി വന്ന ഷെയ്ഖ് ഹംദാൻ മർഹബാ അൽ സാ എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കരങ്ങൾ കവർന്ന് നെറുകെയിൽ ഉമ്മ വച്ച് സന്തോഷം പ്രകടിപ്പിക്കുന്നു. സാധാരണ പാന്റ്സും ടി ഷർട്ടുമാണ് ഷെയ്ഖ് ഹംദാൻ ധരിച്ചിട്ടുള്ളത്. താങ്കളെ കണ്ടപ്പോൾ എനിക്ക് നിർത്താതിരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അറബികിൽ പറയുന്നു. യുഎഇ ഫൂട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നു െഎമിയും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെയും ഷെയ്ഖ് ഹംദാൻ ആശ്ലേഷിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഷെയ്ഖ് ഹംദാൻ ലണ്ടനിൽ അവധി ചെലവഴിക്കുകയാണ്. കുടുംബത്തിന് ഇവിടെ വസതികളുണ്ട്. അടുത്തിടെ ന്യൂ മാർക്കറ്റിലെ ഗൊഡോൾഫിൻ കുതിരാലയം മകൻ റാഷിനോടൊപ്പം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. ഷെയ്ഖ് റാഷിദും ഇരട്ട സഹോദരി ഷെയ്ഖ ഷെയ്ഖ ബിൻത് ഹംദാനും കഴിഞ്ഞ മേയിലാണ് ജനിച്ചത്. 1981 മുതൽ ഷെയ്ഖ് ഹുമൈദ് അജ്മാൻ ഭരണാധികാരിയാണ്. ചെറിയൊരു മത്സ്യബന്ധന തീരത്തു നിന്ന് അജ്മാനെ അരലക്ഷം ജനങ്ങൾ പാർക്കുന്ന വലിയ നഗരമാക്കിയതിന പിന്നിൽ അദ്ദേഹത്തിന്റെ ഭരണനൈപുണ്യവും ദീർഘവീക്ഷണവുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.