1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2022

സ്വന്തം ലേഖകൻ: ദുബായ് നഗരത്തിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ ‘ക്രൂസ്’ ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങും. ഗതാഗത മേഖലയിൽ സമഗ്രമായമാറ്റങ്ങൾക്കാണ് ദുബായ് ആർടിഎ ശ്രമിക്കുന്നത്. പരീക്ഷണഘട്ടം വേഗം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം സർവീസ് തുടങ്ങാൻ ആണ് പദ്ധതി.

യാത്രക്കാർക്ക് 5 മിനുറ്റിൽ കാർ ലഭ്യമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആർടിഎ ആപ്പ് വഴി പണമടച്ച് ടാക്സികൾ ബുക്ക് ചെയ്യണം. യുഎസ് കമ്പനിയായ ക്രൂസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഈ പുതിയ മാറ്റം വരുന്നതോടെ യുഎസിന് പുറത്ത് ക്രൂസ് ടാക്സികളോടുന്ന ആദ്യ നഗരമായി ദുബായ് മാറും. ഇതിന് ആവശ്യമായ കരാർ രണ്ട് രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു. ക്രൂസ് വൈസ് പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ആർടിഎ ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് പുതിയ പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്.

ഡ്രൈവറില്ലാ ടാക്സികൾക്ക് പ്രത്യേക ട്രാക്കുകൾ നിർമ്മിക്കും. ഇതിന് ആവശ്യമായ സ്ഥലങ്ങളിൽ അധികൃതർ സന്ദർശനം നടത്തി. വലിയ സങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പരിഷ്കാരങ്ങൾ ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡിജിറ്റൽ മാപ്പ് തയ്യാറാക്കിയായിരിക്കും ഇത് നടപ്പിലാക്കുക. ‍ഡ്രെെവറില്ലാ ടാക്സികൾ എത്തിയാൽ പരമ്പാരഗമായ ടാക്സികൾ പൂർണ്ണമായും ഒഴിവാക്കും.

രാജ്യത്തെ പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മെട്രോ-ബസ് സ്റ്റേഷനുകളിലേക്കും അവിടെ നിന്നും ആണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗതാഗതമേഖലയിൽ കൂടുതൽ സുരക്ഷ ഉറപ്പിക്കാൻ ആണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.