1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2021

സ്വന്തം ലേഖകൻ: ഡിജിറ്റൽ അതോറിറ്റി രൂപീകരണം രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ സർക്കാർ. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഡിജിറ്റൽ അതോറിറ്റി (ഡിഡിഎ) രൂപീകരിക്കാൻ പുതിയ നിയമം നടപ്പാക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ദുബായ് സർക്കാരിനെ സമ്പൂർണമായി ഡിജിറ്റൽ വൽക്കരിക്കുക എന്നതിനപ്പുറം ദുബായിലെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ഡിഡിഎയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുദശകം മുൻപ് തുടങ്ങിയ ഡിജിറ്റൽ വൽക്കരണ പ്രക്രിയ മൂലം 10,000 കോടി ദിർഹത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിനുള്ളത്.

രണ്ടു വർഷം കൊണ്ട് ഇത് ഇരട്ടിയാക്കാനാണ് ഉദ്ദേശ്യം. ഐടി, ഡേറ്റ, സ്മാർട് സേവനങ്ങൾ, ഡിജിറ്റൽവൽക്കരണം, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിവയുടെ എല്ലാം ചുമതല ഇനി ഡിഡിഎയ്ക്കാണ്. ഹമദ് ഒബൈദ് അൽ മൻസൂരിയെ ഡയറക്ടർ ജനറലായി നിയമിച്ചു. ദ് സ്മാർട് ദുബായ് ഡിപ്പാർട്മെന്റ്, ദ് സ്മാർട് ദുബായ് ഗവൺമെന്റ്, ദ് ദുബായ് ഡേറ്റ എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ഇല്്ക്ട്രോണിക് സെക്യൂരിറ്റി സെന്റർ, ദുബായ് സ്റ്റാറ്റിസ്റ്റിക് സെന്റർ എന്നിവ ഇനി ഡിഡിഎയുടെ കീഴിലാകും പ്രവർത്തിക്കുക.

ജുഡീഷ്യൽ അധികാരവും ഡിഡിഎയ്ക്കു നൽകി. സൈബർ സുരക്ഷ ശക്തമാക്കി വ്യക്തികൾക്കും ബിസിനസ്സുകൾക്കുമെല്ലാം എല്ലാ ഡിജിറ്റൽ സേവനങ്ങളും നൽകുകയാണ് ലക്ഷ്യം. ദുബായ് സർക്കാരിന്റെ സേവനങ്ങളെല്ലാം ഓട്ടോമേഷനിലൂടെ കൂടുതൽ സൗകര്യപ്രദമാക്കിയും നിലവാരം മെച്ചപ്പെടുത്തിയും നൽകുക എന്നതും ഡിഡിഎ ലക്ഷ്യമാണ്.

ഈ മേഖലയുമായി ബന്ധപ്പെട്ട നയരൂപീകരണമടക്കമുള്ള കാര്യങ്ങളിൽ ഡിഡിഎയ്ക്ക് അധികാരമുണ്ട്. രണ്ടുവർഷം കൊണ്ട് 20,000 കോടി ദിർഹത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയാണ് മറ്റൊരു പ്രധാന ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.