1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2020

സ്വന്തം ലേഖകൻ: ദുബായില്‍ ഇ ലേണിങ് നടത്തുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് തുടര്‍ന്നും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഞായറാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെയാണ് ദുബായ് കിരീടാവകാശിയുടെ ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ജോലിക്കാരായ അമ്മമാര്‍ക്കാണ് ഉത്തരവ് ബാധകം.

കൊവിഡ്-19 ഭീതിയില്‍ പല രക്ഷിതാക്കളും ഇ ലേണിങ്ങ് തുടരാന്‍ താല്‍പര്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇ ലേണിങ് നടത്തുന്ന കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരുമില്ലെങ്കില്‍ കുട്ടികളുടെ പിതാവിനും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും ഷെയ്ഖ് ഹംദാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒമ്പതാംതരംവരെ പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജോലിയുടെ സ്വഭാവം വീട്ടിലിരുന്ന് ചെയ്യുന്നതിന് തടസ്സമില്ലാത്തതാകണം, സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുന്നതാകരുത് എന്ന നിബന്ധനയോടെയാണ് ഇളവ് നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.