1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: ദുബായിൽ പെരുന്നാൾ ദിന ഗതാഗത സമയക്രമം പ്രഖ്യാപിച്ച് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). 19 മുതൽ 22 വരെ മൾട്ടിലെവൽ പാർക്കിങ് സ്ഥലങ്ങളിൽ ഒഴികെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്നും ആർടിഎ അറിയിച്ചു. അതേസമയം ആളുകൾ കോവിഡ് ചട്ടം പാലിക്കണമെന്നും യാത്രയ്ക്ക് അൽപം നേരത്തേ എത്തി മെട്രോയിലെയും മറ്റും തിരക്ക് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

പണമിടപാടുകൾക്ക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാനും നിർദേശിച്ചു. സേവന കേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനെസ് കേന്ദ്രങ്ങളും പെരുന്നാൾ ദിനങ്ങളിൽ അവധിയായിരിക്കും. അതേസമയം ഉം റമൂൽ, ദെയ്റ, അൽ ബർഷ, അൽ മനാരാ, ആർടിഎ കേന്ദ്ര ആസ്ഥാനം എന്നിവിടങ്ങളിൽ സ്മാർട് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും.

മെട്രോ റെഡ്-ഗ്രീൻ ലൈൻ 19 മുതൽ 22 വരെ എല്ലാദിവസവും രാവിലെ അഞ്ചുമുതൽ അടുത്തദിനം പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും. 23ന് രാവിലെ പത്തു മുതൽ അടുത്ത ദിനം പുലർച്ചെ ഒന്നു വരെയും 24 രാവിലെ അഞ്ചു മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.

ദുബായ് ട്രാം 19 മുതൽ 22 വരെ രാവിലെ ആറു മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നുവരെ. 23ന് രാവിലെ ഒൻപതു മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നുവരെ. 24ന് രാവിലെ ആറു മുതൽ രാത്രി 12 വരെ.

ജൂലൈ 19 മുതൽ 22 വരെയാണ് പാർക്കിങ്​ സൗജന്യം. എന്നാൽ, മൾട്ടി ലെവൽ പാർക്കിങ്​ ടെർമിനലുകളിൽ ഇത്​ ബാധകമല്ല. അറഫ ദിനമടക്കം ഈദുൽ അദ്​ഹയോടനുബന്ധിച്ച്​ യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിൽ നാല് ദിവസത്തെ അവധിയാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. അതോടൊപ്പം രണ്ട് ദിവസത്തെ വാരാന്ത്യ അവധിയും ചേർന്ന് ആറ് ദിവസം അവധിയായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.