
സ്വന്തം ലേഖകൻ: എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു.
ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബി ലുവ്റ് മ്യൂസിയം എന്നിവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് ഈ സൗജന്യങ്ങൾ.
ഒരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്കു വ്യത്യാസം ഉണ്ടാകാമെന്നും ഇതു വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല