1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2021

സ്വന്തം ലേഖകൻ: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തുറക്കുന്ന ദുബൈ എക്സ്പോ നഗരിയിലെ നിർമാണ ജോലികൾ സജീവം. ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ 2020 വൻ വിജയമാക്കാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.കോവിഡ് പ്രതിസന്ധി മറികടന്ന് ലോകോത്തര പ്രദർശനം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകളാണ് പുരാേഗമിക്കുന്നത്.

എക്സ്പോയുടെ 168 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പായിരിക്കും ദുബൈയിൽ അരങ്ങേറുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതും. ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളുടെയും പവലിയൻ നിർമാണം അന്തിമ ഘട്ടത്തിലാണ്. പ്രദേശത്തേക്കുള്ള റോഡുകൾ, പാലങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനവും ത്വരിതഗതിയിലാണ് മുന്നേറുന്നത്.

എക്സ്പോ എന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര വേദിയിലൂടെ ലോകത്തെ അമ്പരപ്പിക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം. ലോകത്തിന്റെ സംസ്കാരം, പൈതൃകം, ചരിത്രം, മികച്ച പുതുമകൾ എന്നിവ ലോകത്തെ അറിയിക്കാനും എക്സ്പോ വേദിയാകും.

അൽ വാസൽ പ്ലാസ, ടെറ, സുസ്ഥിരത പവിലിയനുകളിൽ കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ സന്ദർശനം നടത്തി. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31വരെയാണ് ലോകോത്തര മേളക്ക് ദുബൈ വേദിയാവുക. 190ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ മേളക്കായി ദുബൈയിൽ എത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.