1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2021

സ്വന്തം ലേഖകൻ: ദുബായിലെ ഒൻപത് കേന്ദ്രങ്ങളിൽ നിന്നും തിരിച്ചും എക്സ്പോ സെന്ററിലേക്ക് ‘എക്സ്പോ റൈഡർ’ ബസുകളുടെ സൗജന്യ സേവനം. ഇതിനായി 126 ബസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ആകെ 203 ബസുകളാണ് ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സ്പോയിലേയ്ക്ക് സർവീസ് നടത്തുക.

രണ്ട് ഹോട്ടലുകളിൽ നിന്ന് നേരിട്ട് എക്സ്പോ വേദിയിലേയ്ക്ക് സന്ദർശകരെ എത്തിക്കുന്നതിനുള്ള റൂട്ടുകൾ ആരംഭിക്കും. എക്സ്പോയ്ക്കുള്ളിൽ നിന്ന് സന്ദർശകരെ കൊണ്ടുപോകാനും ബസുകൾ വിന്യസിക്കും. എക്സ്പോ കവാടങ്ങൾക്കും പാർക്കിങ് ഏരിയക്കുമിടയിലുള്ള ബസ് സർവീവസും ഉണ്ട്.

ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിട്ടുള്ള 1956 പ്രതിദിന സർവീസുകൾ ഉണ്ടായിരിക്കും. വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രിപ്പുകളുടെ എണ്ണം 2203 ആയി ഉയരും. സർവീസുകൾ തമ്മിലുള്ള വ്യത്യാസം 3 മിനിറ്റ് മുതൽ 60 മിനിറ്റ് വരെയാണ്. എക്സ്പോ യാത്രകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ബസുകൾ വളരെ സുഗമമായി സർവീസ് നടത്തുമെന്നും അൽ തായർ പറഞ്ഞു.

ഉയർന്ന നിലവാരവും സുരക്ഷതിത്വവും ഉള്ള ബസുകളിലെ യാത്ര സുഖകരമാകുമെന്നാണ് പ്രതീക്ഷ. ദുബായുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് 57 ബസുകൾ എക്സ്പോയിലേയ്ക്ക് ആളുകളെയെത്തിക്കും. നിത്യേന 455 മുതൽ 476 ട്രിപ്പുകളാണ് ഉണ്ടാവുക.

ഇതര എമിറേറ്റുകളിൽ നിന്നുള്ള ബസ് സർവീസുകളുടെ സമയക്രമം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് 77 ബസുകൾ ഇരു ദിശകളിലേക്കു പ്രതിദിനം 193 സർവീസുകൾ നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ 213. അബുദാബി രാജ്യാന്തര വിമാനത്താവളം, ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ, അൽ ഐൻ സ്റ്റേഷൻ, ഷാർജ അൽ ജുബൈൽ സ്റ്റേഷൻ, മുവൈല സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും റാസൽഖൈമ- അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ചുമാണ് സർവീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.