1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2021

സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്​സ്​പോ 2020യെന്ന്​ യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. എക്​സ്​പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്​സ്​പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറും. എക്‌സ്‌പോ അധികൃതര്‍ ദീപാവലി മികച്ച രീതിയിൽ ആഘോഷിക്കു​േമ്പാൾ നാമത് കൂടുതല്‍ വര്‍ണാഭമാക്കും. ഇന്ത്യയില്‍നിന്ന് നിരവധി ജീവനക്കാര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തും.

സെപ്​റ്റംബര്‍ മുതല്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ഈ രാജ്യത്തി​െൻറ നടത്തിപ്പില്‍ ഇന്ത്യന്‍ സമൂഹം എത്രമാത്രം പ്രധാന്യമുള്ളതാണെന്ന്​ ബോധ്യപ്പെടുത്തുന്നതാവും എക്​സ്​പോയിൽ ഇന്ത്യയുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ എക്സ്പോ 2020 ലോകജനതയോട് ആശയവിനിമയം നടത്തുന്നത് ഏഴ് പ്രധാന ഭാഷകളിലായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ടിക്കറ്റ് ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ ലഭിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. അറബിക്, ഇംഗ്ലീഷ് എന്നിവയ്ക്കു ഫ്രഞ്ച്, റഷ്യൻ, ചൈനീസ്, ജർമൻ, സ്പാനിഷ് ഭാഷകളിലും എക്സ്പോ വാർത്തകളും വിശേഷങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ആഗോള മേളയുടെ സംഘാടകർ.

ഇതിനായി എക്സ്പോ നെറ്റ് വർക്ക് വിപുലപ്പെടുത്തി. ഡിജിറ്റലായി പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. യുഎഇ ദിർഹമും അമേരിക്കൻ ഡോളറും മാത്രമല്ല ഇന്ത്യയുടെ രൂപ നൽകിയും എക്സ്പോ ടിക്കറ്റ് വാങ്ങാനാകും. കൂടാതെ യൂറോ, ചൈനയുടെ യുവാൻ, ഓസ്ട്രേലിയൻ ഡോളർ, റഷ്യയുടെ റൂബിളിലും ടിക്കറ്റെടുക്കാം.

190 രാജ്യങ്ങളെ ഒരു കുടക്കീഴിലാക്കിയ ബഹുവിധ മേളയുടെ ഭാഗമാകാൻ സീസൺ ടിക്കറ്റുകളുടെ വിൽപന തകൃതിയാണ്. 4.38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള എക്സ്പോയുടെ നഗരിയിലേക്ക് പരിധികളില്ലാതെ പ്രവേശിക്കാനുള്ള ടിക്കറ്റിന് 490 ദിർഹമാണ്. വീസാ കാർഡ്, ക്രഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 25 % ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് ഉദ്ഘാടന വേളയിലെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകാനും അവസരമുണ്ട്.

ഒരു അറബ് രാജ്യത്തിൽ നടക്കുന്ന പ്രഥമ എക്സ്പോ യുടെ ടിക്കറ്റ് വിൽപന ജൂലായ് 18 നാണ് ആരംഭിച്ചത്. സെപ്റ്റംബർ ആദ്യവാരത്തിലുള്ള നറുക്കെടുപ്പിലെ 50 വിജയികൾക്കും സെപ്റ്റംബർ 30 നുള്ള പ്രൊഢമായ ഉദ്ഘാടന പരിപാടികളിൽ ഇരിപ്പിടം ലഭിക്കും. ദിവസം, മൂന്ന് ദിവസം, ഒരു മാസം എന്നിവയ്ക്ക് പുറമെ സീസൺ ടിക്കറ്റുകളും സൗകര്യപൂർവം തിരഞ്ഞെടുക്കാം.

ലോകപ്രശസ്ത ഷെഫുകൾ സംഗമിക്കുന്ന 50 അടുക്കളകളിൽ വൈവിധ്യ രുചിദായക വിഭവങ്ങൾ സന്ദർശകരെ കാത്തിരിക്കും. ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയാത്ത അപൂർവ വേദികളാണ് നഗരിയിൽ ഉയർന്നിരിക്കുന്നത്. 495 ദിർഹമിനു ലഭിക്കുന്ന സീസൺ ടിക്കറ്റ് 6 മാസവും ഇടതടവില്ലാതെ പ്രവേശിക്കാൻ കഴിയുന്നതാണ്. 950 ദിർഹമാണ് കുടുംബസമേതം സന്ദർശനാനുമതിയുള്ള ടിക്കറ്റിന്റെ നിരക്ക്. 30 ദിവസം പല തവണ പ്രവേശിക്കാനാകുന്ന ടിക്കറ്റിന് 195 ദിർഹമും ഏകദിന സന്ദർശനത്തിന് 95 ദിർഹവുമാണ് നിരക്ക്.

പ്രായം 18 തികയാത്ത കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ലോകത്തെ ഏതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെയും കാലാവധിയുള്ള സ്റ്റുഡന്റ് കാർഡ് കൈവശമുള്ള വിദ്യാർഥികൾക്കും ദുബായ് എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ്. ഭിന്നശേഷിക്കാർക്കും ടിക്കറ്റ് ആവശ്യമില്ല.ഇവരുടെ സഹായികളായി കൂടെയുള്ളവർക്ക് പകുതി നിരക്ക് നൽകിയാൽ മതി. കൂടാതെ 60 കഴിഞ്ഞ വയോധികർക്കും അധികൃതർ പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.