1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2021

സ്വന്തം ലേഖകൻ: എക്സ്പോ 2020 പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 6 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറു മാസം തുടരുന്ന ലോക മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആഗോള കണ്ടുപിടിത്തങ്ങൾ സർക്കാർ ജീവനക്കാർ മനസ്സിലാക്കാൻ അവസരം നൽകുകയാണ് ലക്ഷ്യം.

2022 മാർച്ച് 31 വരെ ഏതു ദിവസം വേണമെങ്കിലും ഇൗ അവധിയെടുക്കാവുന്നതാണ്. 192 പവലിയനുകൾ പങ്കെടുക്കുന്ന എക്സ്പോയിലെ ഒാരോ വേദിയിലും അതാത് രാജ്യത്തെ നൂതന കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കും. ലോകത്തെ ദുബായിലേയ്ക്ക് എത്തിക്കുന്ന ഒരു അതുല്യ സംഭവമാണ് എക്സ്പോ 2020 എന്നും ലോകമെമ്പാടുമുള്ള അറിവും സംസ്കാരവും സർഗാത്മകതയും അവർ കൊണ്ടുവരുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

“മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന എക്സ്പോ പ്രമേയം പ്രായോഗികമായി നടപ്പിലാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലോകത്തെ സർഗാത്മക ആശയങ്ങൾ ഞങ്ങളുടെ ടീമിന് പരിചിതമാകണമെന്ന് ആഗ്രഹിക്കുന്നു. സർഗാത്മകത അടിസ്ഥാനമാക്കിയുള്ള ഒരു പ്രവർത്തന മാതൃക സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. മികവിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ എത്തുക എന്നതാണ് ലക്ഷ്യം,“ അടുത്ത 50 വർഷത്തേക്ക് യുഎഇ ലക്ഷ്യമിടുന്ന പദ്ധതികൾ യാഥാർഥ്യമാക്കാൻ സഹായിക്കുന്ന പുതിയ ആശയങ്ങൾ പ്രചോദിപ്പിക്കുന്നതിന് ഇത്തരം അനുഭവങ്ങൾ ആവശ്യമാണെന്ന് ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.

അതിനിടെ ദുബായ് എക്‌സ്‌പോയിലേക്ക് മികച്ച ഗതാഗത സൗകര്യങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെലവിട്ടത് 1500 കോടി ദിര്‍ഹം. പുതിയ മെട്രോ പാത മുതല്‍ രംഗത്തിറക്കിയ വാഹനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ആര്‍ടിഎ ഒരുക്കിയ ഗതാഗത സൗകര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച യാത്രാനുഭവങ്ങളാവും സമ്മാനിക്കുകയെന്ന് ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മതാര്‍ മുഹമ്മദ് അല്‍ തായര്‍ അഭിപ്രായപ്പെട്ടു.

എല്ലാ എമിറേറ്റുകളിലും മഹാമേളയെ വരവേൽക്കാൻ ഹോർഡിങ്ങുകൾ സ്​ഥാപിച്ചിട്ടുണ്ട്​. ദുബൈയിലെ ആർ.ടി.എ ബസുകളും മെട്രോയും എക്​സ്​പോമയമാണ്​. വിവിധ രാജ്യങ്ങളിൽനിന്ന്​ പതിനായിരങ്ങളാണ്​ നഗരത്തിൽ എത്തിയത്​. ഇതി​െൻറ ഓളങ്ങൾ ഹോട്ടൽ മേഖലയിൽ അടക്കം ദൃശ്യമാണ്​. 191 രാജ്യങ്ങളുടെ പവലിയനുകളാണ്​ എക്​സ്​പോയിലുള്ളത്​. ഈ രാജ്യങ്ങളിൽനിന്നുള്ള സംഘം ദുബൈയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്​.

യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ അബൂദബിയിലും നിരവധി ആളുകളാണ്​ താമസിക്കുന്നത്​. ദുബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എക്​സ്​പോ സന്ദർശകർ താമസിക്കുന്നത്​ ഷാർജയിലാണ്​. എത്തിപ്പെടാനുള്ള എളുപ്പവും കുറഞ്ഞ വാടകയുമാണ്​ ഷാർജയെ ​പ്രിയപ്പെട്ടതാക്കുന്നത്​. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക്​ എക്​സ്​പോ വേദിയിലേക്ക്​ സൗജന്യമായി എത്താൻ ബസുണ്ട്​. യാത്ര, എക്​സ്​പോ ടിക്കറ്റ്​ അടക്കം പാക്കേജുകളും ഹോട്ടലുകാർ നൽകുന്നു​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.