1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2020

സ്വന്തം ലേഖകൻ: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും.

ടിക്കറ്റുകൾ നേരത്തേ വാങ്ങാനും കാർണിവൽ റൈഡിന് സ്പർശനമേൽക്കാതെ കയറാൻ സഹായിക്കാനുമാണിത്. വില്ലേജിന്റെ ശേഷി അനുസരിച്ച് സന്ദർശകർ നിറഞ്ഞാൽ‌ ആ വിവരം ആപ്പിലൂടെ അറിയാനാകും. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നാളെ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. പാസുകൾ വെൻഡിങ് മെഷിനിലൂടെ ലഭിക്കും.

എല്ലാ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാൻ സംവിധാനങ്ങളും ഒരുക്കും. അകലം പാലിച്ചാവും സ്റ്റേജിനു മുന്നിൽ സീറ്റ് ഒരുക്കുക. വിഐപി പാസുള്ളവർക്ക് ഓൺലൈൻ കാർ പ്ലേറ്റ് റജിസ്ട്രേഷൻ വഴി സ്മാർട് പാർക്കിങ് ഗേറ്റിലൂടെ പോകാം. tickets.virginmegastore.me എന്ന സൈറ്റിൽ വിഐപി പാസുകൾ ലഭിക്കും. വില്ലേജിൽ പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കും പ്രവർത്തിക്കും. ആളുകള്‍ ആവശ്യപ്പെട്ടാൽ ഇവിടെ പിസിആർ പരിശോധന നടത്തും.

ഷാ​ർ​ജ എ​ക്​​സ്​​പോ സെൻറ​റി​ൽ വ്യാ​പാ​ര​മേ​ള​യ്ക്കും തു​ട​ക്കമായി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ സു​ര​ക്ഷി​ത ഷോ​പ്പി​ങ്​​ ഒ​രു​ക്കി​യി​രി​ക്കു​ന്ന എ​ക്​​സ്​​പോ സെൻറ​റി​ലേ​ക്ക്​ ആ​ദ്യ ദി​നം ത​ന്നെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്​ എ​ത്തി​​യ​ത്. പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ രാ​ജ്യം ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്നു​വെ​ന്ന വ്യ​ക്​​ത​മാ​യ സൂ​ച​ന ന​ൽ​കി​യാ​ണ്​ ‘ബി​ഗ്​​ഷോ​പ്പ​ർ സെ​യി​ലി​ൽ’ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.

ഏ​റ്റ​വും പു​തി​യ ട്രെൻറി​ൽ​പെ​ട്ട വ​സ്​​ത്ര​ങ്ങ​ൾ, ഫു​ട്​​വെ​യേ​ഴ്​​സ്, പെ​ർ​ഫ്യൂം, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ആ​ക​സ​സ​റീ​സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കി​ഴി​വോ​ടെ വ്യാ​പാ​ര മേ​ള​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. നൂ​റി​ല​ധി​കം ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന​ക്കെ​ത്തി​യി​രി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ബ്രാ​ൻ​ഡ​ഡ്​ പാ​ദ​ര​ക്ഷ​ക​ൾ 49 ദി​ർ​ഹം മു​ത​ലും മു​തി​ർ​ന്ന​വ​രു​ടേ​ത്​ 69 ദി​ർ​ഹം മു​ത​ലും ല​ഭ്യ​മാ​ണ്.

വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങി​യ പ്ര​ദ​ർ​ശ​നം ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ പ്ര​വേ​ശ​ന സ​മ​യം. പ്ര​വേ​ശ​ന ഫീ​സ്​ അ​ഞ്ച്​ ദി​ർ​ഹം. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പാ​ർ​ക്കി​ങ്ങും സൗ​ജ​ന്യം. കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞു​തു​ട​ങ്ങി​യ ശേ​ഷം​ എ​ക്​​സ്​​പോ സെൻറ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ക്​​സി​ബി​ഷ​ൻ 15,000ത്തോ​ളം പേ​രാ​ണ്​ സ​ന്ദ​ർ​ശി​ച്ച​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.