1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2021

സ്വന്തം ലേഖകൻ: കൊവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സിന്റെ(ദുബായ് എമിഗ്രേഷൻ) മൂന്ന് ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ന്യൂ അൽ തവാർ സെന്റർ, ഫ്രീസോൺ, ബിൻ സുഖാത് സെന്റർ എന്നിവിടങ്ങളിലെ കസ്റ്റ്മർ ഹാപ്പിനസ് സെന്ററുകൾക്കാണു സമയമാറ്റം.

ഇവിടങ്ങളിലെ ജിഡിആർഎഫ്എയുടെ ഉപയോക്ത്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുകയെന്നു തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പുതുക്കിയ സമയക്രമം നിലവിൽ വന്നത്.

കൊവിഡ് സാഹചര്യത്തിൽ ഈ വർഷം ആദ്യം ജിഡിആർഎഫ്എ യുടെ മുഖ്യകാര്യാലയമായ ജാഫ് ലിയ ഓഫിസിന്റെ പ്രവർത്തി സമയത്തിലും മാറ്റം വരുത്തിയിരുന്നു. ഇവിടെയും രാവിലെ 7.30 മുതൽ 6 വരെയാണ് സേവനങ്ങൾ ലഭ്യമാവുക. ഈ ഓഫിസിന് പുറമെ അൽ തവാർ സെന്റർ, അൽ മനാറ സെന്റർ, ഹത്ത, അൽ യലായിസ്, ബിൻ സു ഖാത്ത് സെന്റർ, ദുബായ് എയർപോർട്ട്‌ ടെർമിനൽ 3, ദാഫ്സ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ വകുപ്പിന് ഉപയോക്ത്യ സന്തോഷ കേന്ദ്രങ്ങളുള്ളത്.

വകുപ്പിന്റെ സ്മാര്‍ട്‌ സംവിധാനങ്ങളിലൂടെയുള്ള സേവനങ്ങൾ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മേജർ ജനറൽ അൽ മറി നിർദേശിച്ചു. ഇത് ഇടപാടുകൾ കൂടുതൽ സുഗമമാക്കും. സ്മാർട്‌ ഇടപാടുകൾ സമയവും പ്രയത്നവും ലാഭിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോൺ: ടോൾ ഫ്രീ നമ്പർ– 8005111.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.