1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2021

സ്വന്തം ലേഖകൻ: ദുബായിലേക്ക് വരുന്നവര്‍ ഇനി മുതല്‍ ക്യൂആര്‍ കോഡുള്ള കൊവിഡ്19 പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനല്‍ പരിശോധനാ ഫലത്തിലേക്ക് ലിങ്കുള്ള ക്യുആര്‍ കോഡ് അടങ്ങുന്ന റിപ്പോര്‍ട്ടാണ് വേണ്ടത്. നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്​.

കൊവിഡ്19 പരിശോധനയ്ക്കായി സാംപിളെടുക്കുന്ന ദിവസം, കൃത്യമായ സമയം, പരിശോധനാഫലം വന്ന സമയം എന്നിവയടക്കമുള്ള വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ അടക്കമുള്ള വിമാനകമ്പനികള്‍ ഇത് സംബന്ധിച്ച് സമുഹ മാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുബായിലേക്കു വരാൻ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ്

ജിഡിആർഎഫ്എ(ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) അനുമതിയില്ലാതെ ദുബായിലേക്ക് വരാനാകുമെന്ന് യുഎഇ ദേശീയ വിമാനക്കമ്പനി എമിറേറ്റ്സ് എയർലൈൻസിന്റെ സർക്കുലർ. ഐസിഎ(ദ് ഫെഡറൽ അതോറിറ്റി ഓഫ് ഐഡിന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അനുമതിയില്ലാതെ എയർ അറേബ്യയിൽ ഷാർജയിലേക്കും വരാം.

എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്ലൈദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജിഡിആർഎഫ്എ, ഐസിഎ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. എന്നാൽ ജിഡിആർഎഫ്എ, ഐസിഎ വിഭാഗങ്ങളിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.