1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2021

സ്വന്തം ലേഖകൻ: പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന്​ പുതിയ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ കോൺസ​ുലേറ്റ്​ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ​േഗ്ലാബൽ പ്രവാസി റിഷ്​ത പോർട്ടലിലാണ്​ (pravasirishta.gov.in) രജിസ്​റ്റർ ചെയ്യേണ്ടത്​.

എംബസി, കോൺസുലേറ്റ്​ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ അറിയാൻ പോർട്ടലുകൾ സഹായിക്കും. കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ എമർജൻസി അലർട്ടുകൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ ലഭിക്കും.

പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാറി​െൻറ പുതിയ സ്​കീമുകളെക്കുറിച്ച്​ പോർട്ടലിൽ അപ്​ഡേറ്റ്​ ചെയ്യും. ഇന്ത്യൻ സമൂഹം രജിസ്​റ്റർ ​െചയ്യണമെന്നും കോൺസുലേറ്റ്​ ട്വിറ്ററിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.